നാട്ടിലെത്തി അമ്മയ്ക്ക് അന്തിചുംബനം നൽകി മടങ്ങി, ഡാലസിൽ എത്തി ഉറക്കത്തിനിടെ ഹൃദയസ്തംഭനം; നടുക്കമായി മലയാളിയുടെ മരണം

ഡാലസ്: തിരുവല്ല കുറ്റപ്പുഴ പാറേൽ കുടുംബാംഗം ഏബ്രഹാം പാറേലിന്റെ (ബിനു) ഭാര്യ അച്ചാമ്മ ഏബ്രഹാം പാറേൽ (ബിന്ദു–49) ഡാലസിൽ അന്തരിച്ചു. മാതാവിന്‍റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കുടുംബാംഗങ്ങൾക്കൊപ്പം തിരുവല്ലയിലെത്തി മടങ്ങി ഡാലസിൽ തിരിച്ചെത്തിയ ദിവസം ഉച്ചയ്ക്ക് ഉറക്കത്തിനിടെ ഉണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണം.

തിരുവല്ല പെരിങ്ങര പുലിപ്പുരയിൽ പി.സി. ചെറിയാന്റെയും പരേതയായ ആനി ചെറിയാന്റെയും മകളാണ്. മക്കൾ: ജോവാന, ജോഷ്വാ (ഇരുവരും കോളജ് വിദ്യാർഥികൾ). സഹോദരങ്ങൾ: ഡോ. ഷൈനു (അബുദാബി), മോൻസി (കെനിയ), പ്രീമ (ഒമാൻ).

പൊതുദർശനം നവംബർ 22 ഞായറാഴ്ച വൈകിട്ട് അഞ്ചു മുതൽ എട്ടു വരെ ഡാലസ് പെട്രാ ചർച്ചിൽ (2115 N Denton Dr, Carrollton, TX) നടക്കും. സംസ്കാര ശുശ്രൂഷകൾ നവംബർ 23 തിങ്കളാഴ്ച രാവിലെ ഒൻപതിന് ഇതേ പള്ളിയിൽ നടക്കും. തുടർന്ന് കോപ്പേൽ റോളിങ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) മൃതദേഹം സംസ്കരിക്കും. സംസ്കാര ചടങ്ങുകൾ www.provisiontv.in എന്ന വെബ്സൈറ്റിലൂടെ തത്സമയം കാണാം. കൂടുതൽ വിവരങ്ങൾക്ക്: മനു പാറേൽ – 682 347 5689.

More Stories from this section

family-dental
witywide