മണിക്കൂറുകൾക്ക് അകലെ പുതിയ അമേരിക്ക; ട്രംപിൻ്റെ സത്യപ്രതിജ്ഞ ഇന്ന്

വാഷിങ്ടൻ: ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ജനുവരി 20 നേരം പുലരുമ്പോൾ അമേരിക്ക പഴയ അമേരിക്കയല്ല. യുഎസിൻ്റെ 47ാം പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്ന ദിവസം. രാവിലെ മുതൽ ചടങ്ങുകൾ ആരംഭിക്കുകയാണ്. രാവിലെ വാഷിങ്ടണിലെ സെൻ്റ് ജോൺസ് പള്ളിയിലെ സർവീസോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് വൈറ്റ്ഹൌസിൽ ചായ സൽക്കാരം. രാവിലെ 9 മണിയോടെ ( അമേരിക്കൻ സമയം) സംഗീത പരിപാടികൾ തുടങ്ങും. ഉച്ചയ്ക്ക് 12 മണിക്കാണ് സത്യ പ്രതിജ്ഞാ ചടങ്ങ്.

ശൈത്യക്കാറ്റു മൂലം അപകടകരമായിത്തീർത്ത കാലാവസ്ഥ പരിഗണിച്ച് തുറന്ന വേദി ഒഴിവാക്കി ക്യാപ്പിറ്റൾ മന്ദിരത്തിനുള്ളിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലാണു സത്യപ്രതിജ്ഞ. ‌

അധികാരമേറ്റുള്ള ട്രംപിന്റെ പ്രസംഗം, ഒപ്പുചാർത്തൽ, ക്യാപിറ്റൽ വൺ അരീനയിൽ പരേഡ്, കലാവിരുന്ന് എന്നിങ്ങനെ പരിപാടികളാണ് ഇന്നു നടക്കുക. സ്ഥലപരിമിതി മൂലം അകത്തെ വേദിയിൽ ഇടംകിട്ടാതെ പോകുന്ന അതിഥികൾക്കെല്ലാം ചടങ്ങു തത്സമയം കാണാൻ സൗകര്യമുണ്ട്.

Donald Trump to take oath today

More Stories from this section

family-dental
witywide