പത്തി താഴ്ത്തി ഇറാൻ; അമേരിക്ക തോക്കിൽ തന്നെ വിരൽ വെച്ചിരിക്കുന്നുവെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷങ്ങൾ വളരെ പെട്ടെന്ന് തന്നെ അവസാനിച്ചേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞെങ്കിലും ഏതുനിമിഷവും ആക്രമണത്തിന് തയ്യാറാണെന്നുകൂടി മുന്നറിയിപ്പ്. ആവശ്യമെങ്കിൽ ഇറാന് ശക്തമായ തിരിച്ചടി നൽകാൻ അമേരിക്കൻ സൈന്യം പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വാഷിംഗ്ടണിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിഡിൽ ഈസ്റ്റിലെ നിലവിലെ യുഎസ് സൈനിക സാന്നിധ്യത്തെക്കുറിച്ചും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും ട്രംപ് വിശദീകരിച്ചു. “ഈ സംഘർഷത്തിന്റെ അന്ത്യത്തിലേക്കുള്ള വലിയൊരു മുന്നേറ്റം നമ്മൾ കാണുന്നുണ്ട്. ഇത് ഉടൻ തന്നെ അവസാനിക്കുമെന്നാണ് ഞാൻ കരുതുന്നത്,” ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഇറാൻ ഇപ്പോൾ അമേരിക്കയുമായി ചർച്ചകൾക്ക് തയ്യാറാകുന്നുണ്ടെന്നും, അവർ വളരെ മര്യാദയോടെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൈനികപരമായി ഇറാൻ ഇപ്പോൾ ശക്തമായ നിലയിലല്ലെന്നും, അയൽരാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് യുഎസ് നിലവിൽ അവിടെ യഥാസ്ഥിതി തുടരുന്നതെന്നും പ്രസിഡന്റ് അവകാശപ്പെട്ടു. മുൻകരുതലിന്റെ ഭാഗമായി ഒരു വിമാനവാഹിനിക്കപ്പൽ കൂടി മിഡിൽ ഈസ്റ്റിലേക്ക് അയച്ചിട്ടുണ്ടെന്നും, ഇതോടെ മേഖലയിൽ യുഎസിന്റെ മൂന്ന് വിമാനവാഹിനിക്കപ്പലുകൾ എത്തിയതായും അദ്ദേഹം സ്ഥിരീകരിച്ചു. ഇവയെല്ലാം ഏത് സാഹചര്യത്തെയും നേരിടാൻ സർവ്വസജ്ജമായി നിർത്തിയിരിക്കുകയാണ്.

“ഞാൻ ഒന്നിനും നൂറു ശതമാനം ഉറപ്പ് നൽകുന്നില്ല. എന്നാൽ വീണ്ടുമൊരു സൈനിക നീക്കത്തിലേക്ക് കടക്കേണ്ടി വന്നാൽ, നമ്മൾ അതിന് പൂർണ്ണമായും തയ്യാറാണ്,” ട്രംപ് വ്യക്തമാക്കി. ഇറാന് ഒരിക്കലും ആണവായുധം നിർമ്മിക്കാൻ അനുമതി നൽകില്ലെന്നും, അത് അമേരിക്കയെ സംബന്ധിച്ച് യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത കാര്യമാണെന്നും ട്രംപ് ആവർത്തിച്ചു.

Iran lowers its guard; US says its finger remains on the trigger.

More Stories from this section

family-dental
witywide