
വാഷിംഗ്ടൺ: ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ (ICE) പുതിയ ആഭ്യന്തര മെമ്മോ ലഭിച്ചതിന്റെ ആഘാതത്തില്‍ യുഎസിലെ അന്താരാഷ്ട്ര വിദ്യാർത്ഥികൾ. ഇന്ത്യയിൽ നിന്നുള്ളവരും ഇതില്‍ ഉൾപ്പെടുന്നുണ്ട്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ആണ് സമീപകാലത്തെ നാടുകടത്തലുകൾക്ക് പിന്നിൽ. കൂട്ടത്തോടെയുള്ള റദ്ദാക്കലിന് ശേഷം അവരുടെ സെവിസ് വിദ്യാർത്ഥി രേഖകൾ പുനഃസ്ഥാപിച്ചെങ്കിലും, രേഖകളിൽ ഇടവേളയുണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്നാണ് പുതിയ മെമ്മോയിൽ പറയുന്നു.
യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയാണ് സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ ഇൻഫർമേഷൻ സിസ്റ്റം (SEVIS) പരിപാലിക്കുന്നത്. ഇത് അന്താരാഷ്ട്ര വിദ്യാർത്ഥികളുടെയും എക്സ്ചേഞ്ച് വിസിറ്റർമാരുടെയും ഇമിഗ്രേഷൻ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നു. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന് കീഴിലുള്ള എല്ലാ സെവിസ് ഉദ്യോഗസ്ഥർക്കുമുള്ള മെമ്മോയിൽ യുഎസിൽ ജനിച്ച വിദേശ വിദ്യാർത്ഥികളുടെ നിയമപരമായ സ്റ്റാറ്റസ് അവസാനിപ്പിക്കാനുള്ള മാനദണ്ഡങ്ങളുടെ ഒരു വിപുലീകൃത ലിസ്റ്റാണ് ഉള്ളത്.















