‘മിനസോട്ട യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയെ കസ്റ്റഡിയിൽ എടുത്തത് പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനല്ല’; വിശദീകരണം ഇങ്ങനെ

മിനസോട്ട: മിനസോട്ട യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർത്ഥിയെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് കസ്റ്റഡ‍ിയിൽ എടുത്തത് പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനല്ലെന്ന് വെളിപ്പെടുത്തല്‍. മദ്യപിച്ച് വാഹനമോടിച്ചതിനാണ് വിദ്യാര്‍ത്ഥിയെ തടഞ്ഞതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. “ഇത് വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടതല്ല” – ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിലെ അസിസ്റ്റന്റ് സെക്രട്ടറി ട്രിസിയ മക്ലോഫ്‌ലിൻ പ്രസ്താവനയിൽ പറഞ്ഞു.

വിദ്യാർത്ഥിയുടെ തടങ്കലിനെക്കുറിച്ചുള്ള വാർത്തകളില്‍ ഔദ്യോഗിക വിശദീകരണത്തിന്റെ അഭാവം കാരണം വിദ്യാർത്ഥി പ്രതിഷേധങ്ങൾ ഉയര്‍ന്നിരുന്നു. ഗവർണർ ടിം വാൾസ് തിങ്കളാഴ്ച റിപ്പോർട്ടർമാരോട് പറഞ്ഞത് താൻ വെള്ളിയാഴ്ച ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോമുമായി സംസാരിച്ചുവെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നുമാണ്. അതേസമയം, മിനസോട്ട സ്റ്റേറ്റ് യൂണിവേഴ്സിറ്റി മാങ്കാറ്റോയിലെ ഒരു വിദ്യാർത്ഥിയെയും ഐസിഇ തടഞ്ഞുവെച്ചതായി തിങ്കളാഴ്ച ഉദ്യോഗസ്ഥർ പറഞ്ഞു.

Also Read

More Stories from this section

family-dental
witywide