ഇന്ത്യന്‍ വംശജയായ അരിസോണ സെനറ്റര്‍ പ്രിയ സുന്ദരേശനെ റൈസിംഗ് സ്റ്റാര്‍ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്തു

ഹ്യൂസ്റ്റൺ: ഇന്ത്യന്‍ വംശജയായ അരിസോണ സ്റ്റേറ്റ് സെനറ്റര്‍ പ്രിയ സുന്ദരേശനെ പ്രശസ്തമായ ഗബ്രിയേല്‍ ഗിഫോര്‍ഡ്‌സ് റൈസിംഗ് സ്റ്റാര്‍ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്തു. അമേരിക്കന്‍ അഭിഭാഷകയും അരിസോണയിലെ 18-ാമത് സെനറ്റ് ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുകയും ചെയ്യുന്ന പ്രിയ, ഗര്‍ഭഛിദ്ര നിയന്ത്രണങ്ങളെ എതിര്‍ക്കുന്ന കാര്യത്തില്‍ ശക്തയായ ഒരു രാഷ്ട്രീയ വ്യക്തിത്വമാണ്. തീവ്രമായ ഗർഭഛിദ്ര നിരോധനങ്ങളെ ശക്തമായി എതിർക്കുകയും ഗർഭനിരോധന മാർഗ്ഗങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഒരു ബിൽ ഇവര്‍ അവതരിപ്പിക്കുകയും ചെതിട്ടുണ്ട്.

2006-ല്‍ എംഐടിയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ സയന്‍സ് ബിരുദം നേടിയ ടക്സണ്‍ സ്വദേശിനിയായ പ്രിയ, അരിസോണ സര്‍വകലാശാലയുടെ സാമ്പത്തികശാസ്ത്രം, നിയമം, പരിസ്ഥിതി എന്നിവയില്‍ ഡ്യൂവല്‍ ഡിഗ്രി പ്രോഗ്രാമിലൂടെ നാച്ചുറല്‍ റിസോഴ്സ് ഇക്കണോമിക്സില്‍ ജെഡിയും എംഎസും നേടിയിട്ടുണ്ട്.

പ്രിയയുടെ നിയമ ജീവിതത്തില്‍ എന്‍വയോണ്‍മെന്റല്‍ ഡിഫന്‍സ് ഫണ്ട്, വാഷിംഗ്ടണ്‍ ഡിസിയിലെ പില്‍സ്ബറി വിന്‍ട്രോപ്പ് ഷാ പിറ്റ്മാന്‍, മസാച്യുസെറ്റ്‌സിലെ കേംബ്രിഡ്ജിലെ പിഎ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് എന്നിവയിലെ റോളുകള്‍ ഉള്‍പ്പെടുന്നു. രണ്ട് കുട്ടികളുടെ അമ്മയായ പ്രിയ സുന്ദരേശന് 2023-ല്‍ റൈസിംഗ് എന്‍വയോണ്‍മെന്റല്‍ ലീഡര്‍ അവാര്‍ഡ് നല്‍കിയിരുന്നു.

More Stories from this section

family-dental
witywide