ട്രംപിന്റെ ഭീഷണി ഇറാൻ ച‌ർച്ചയെ തകിടം മറിച്ചോ എന്ന് ചോദ്യം, പ്രതികരിച്ച് ജെ ഡി വാൻസ്; അസ്വാരസ്യങ്ങൾ ഉണ്ടായില്ലെന്ന് വിശദീകരണം

ജനീവ: ഇറാന്റെ ആണവ പദ്ധതികളെയും സമാധാന ശ്രമങ്ങളെയും കുറിച്ച് സ്വിറ്റ്‌സർലൻഡിൽ നടന്ന നിർണായക ഉഭയകക്ഷി ചർച്ചകളെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിവാദ പ്രസ്താവനകൾ തകിടം മറിച്ചിട്ടില്ലെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. സ്വിറ്റ്‌സർലൻഡിലെ ഓബർഗനിൽ മണിക്കൂറുകൾ നീണ്ട ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപിന്റെ കടുത്ത വാക്കുകൾ ചർച്ചാ നടപടികളിൽ വലിയ തടസങ്ങൾ ഒന്നും തന്നെ ഉണ്ടാക്കിയിട്ടില്ലെന്ന് വാൻസ് വ്യക്തമാക്കി.

ക്യാമ്പ് ഡേവിഡിൽ കഴിഞ്ഞുകൂടിയ ട്രംപ്, ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഇറാനെതിരെ കടുത്ത ഭീഷണി മുഴക്കുകയും ഇറാന്റെ പ്രസിഡന്റിനോട് സംസാരിക്കുമ്പോൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇത് ചർച്ചകളിൽ ചെറിയ രീതിയിലുള്ള അസ്വാരസ്യങ്ങൾക്ക് കാരണമായതായി വാൻസ് സമ്മതിച്ചു. ചർച്ചയ്ക്കിടെ ചെറിയ ഭീഷണികളും പരസ്പരമുള്ള പരാതികളും ഉയർന്നുവന്നെങ്കിലും, ഒടുവിൽ ചർച്ചകൾ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാനും വലിയ പുരോഗതി കൈവരിക്കാനും ഇരുവിഭാഗത്തിനും സാധിച്ചതായി അദ്ദേഹം പറഞ്ഞു.

ഇറാൻ ഭാഗത്തുനിന്നുണ്ടാകുന്ന പ്രസ്താവനകളോട് അമേരിക്കൻ പ്രസിഡന്റ് പ്രതികരിക്കുക സ്വാഭാവികമാണെന്ന് ഇറാൻ പ്രതിനിധികളെ അറിയിച്ചിട്ടുണ്ടെന്ന് വാൻസ് വ്യക്തമാക്കി. ഇന്നത്തെ പുതിയ തലമുറ (മില്ലെനിയലുകൾ) പറയുന്നതുപോലെയുള്ള ‘തരംതാണ സംസാരങ്ങളിൽ’ ഇറാൻ ഏർപ്പെടുമ്പോൾ, അതിനോട് അമേരിക്കൻ പ്രസിഡന്റ് പ്രതികരിക്കില്ലെന്നോ കാര്യങ്ങൾ തിരുത്തില്ലെന്നോ ആരും കരുതേണ്ടതില്ലെന്നാണ് തങ്ങൾ ഇറാന് നൽകിയ മറുപടിയെന്ന് വാൻസ് കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide