
ജോര്‍ജിയ : ഇന്ത്യന്‍ വംശജനായ ടെക്ക് വിദ്യാര്‍ഥി യുഎസില്‍ വെടിയേറ്റ് മരിച്ചു. ജോര്‍ജിയ ടെക്ക് ക്യാമ്പസിലെ ആകാശ് ബാനര്‍ജി (22)യാണ് തലയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. മേയ് 18ന് ആകാശ് താമസിച്ചിരുന്ന അപ്പാര്‍ട്‌മെന്റിലാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. ക്യാമ്പസിനു സമീപത്തായാണ് ഈ അപ്പാര്‍ട്‌മെന്റ്. അപാര്‍ട്‌മെന്റിന്റെ എട്ടാം നിലയിലാണ് കൊല നടന്നത്. ഗ്രാഡി ഹോസ്പിറ്റലില്‍ വച്ചാണ് ബാനര്‍ജി മരിച്ചത്.
പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ആകാശിനെത്തന്നെ ലക്ഷ്യംവെച്ചാണ് അക്രമി എത്തിയതെന്നാണ് സൂചന. ആകാശിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പൊലീസ് പറയുന്നുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ക്യാമറ ദൃശ്യത്തില്‍ കൊലയാളി ഹോള്‍വെയിലൂടെ നടക്കുന്നതും അയാളുടെ പോക്കറ്റില്‍ തോക്കും കാണാം. 10 മിനിറ്റിനു ശേഷമാണു കൊല നടന്നത്.കൊലയാളി മുന്‍പും ബാനര്‍ജിയെ അന്വേഷിച്ചു കെട്ടിടത്തില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം.
വലിയൊരു ശബ്ദം കേട്ടതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ ഉണ്ടായിരുന്ന ഒരാളാണ് പൊലീസിനെ വിളിച്ചത്.