ആണവ ചർച്ചകൾ തുടരാൻ ഇസ്രായേൽ ആക്രമണങ്ങളെ അമേരിക്ക അപലപിക്കണമെന്ന് ഇറാൻ

ഇറാൻ- യുഎസ് ആണവ ചർച്ചകൾ തുടരണമെങ്കിൽ ഇസ്രായേൽ ആക്രമണങ്ങളെ അമേരിക്ക അപലപിക്കണമെന്ന് ഇറാൻ. ഇന്നലെ നടക്കാനിരുന്ന യുഎസ്-ഇറാൻ ആണവ ചർച്ചകൾ റദ്ദാക്കിയതിന് ശേഷമാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്. ചർച്ചകൾ തുടരണമെങ്കിൽ ഇറാനെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ അമേരിക്ക അപലപിക്കണം. എങ്കിൽ മാത്രമാണ് ചർച്ചകൾ തുടരാൻ കഴിയുകയെന്നും നിലവിലെ സാഹചര്യത്തിൽ ഇത്തരം ചർച്ചകളെ “അർത്ഥശൂന്യം” എന്ന് മാത്രമേ പറയാൻ കഴിയുവെന്നും ഇസ്മായിൽ ബാഗായ് പറഞ്ഞു.

ആക്രമണങ്ങളിൽ യുഎസിന് അസാന്മാർഗിക കൂട്ടുകെട്ട് ഉണ്ടെന്നും ആണവ നിർവ്യാപന കരാറിൽ (NPT) നിന്ന് പിന്മാറാൻ ഇറാൻ പാർലമെന്റ് തീരുമാനിച്ചാൽ ഇറാൻ അത് പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ ആണവ പദ്ധതികൾ സമാധാനപരമാണ് എന്ന നിലപാടാണ് ഇറാൻ എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. എന്നാൽ ഇറാൻ്റെ ഈ അവകാശവാദത്തെ തള്ളി കളയുന്ന നിലപാടാണ് ഇസയേലിനുള്ളത്.

Also Read

More Stories from this section

family-dental
witywide