സ്ഥാനാ‌ത്ഥി മിസ്സിം​ഗ്! അലാസ്കയിലെ അപരന്റെ പിന്നിലാര്? അന്വേഷണം ശക്തമാക്കി എഫ്ബിഐ; ദാതാക്കളെ ചോദ്യം ചെയ്തു

അലാസ്ക: അലാസ്കയിലെ നിലവിലെ റിപ്പബ്ലിക്കൻ സെനറ്ററുടെ അതേ പേരുള്ള സ്വതന്ത്ര സെനറ്റ് സ്ഥാനാർത്ഥി ഡാനിയൽ ജെ. സള്ളിവന്റെ പ്രചാരണത്തെക്കുറിച്ചുള്ള ക്രിമിനൽ അന്വേഷണത്തിന്റെ ഭാഗമായി എഫ്ബിഐ വോട്ടർമാരെയും ദാതാക്കളെയും നേരിട്ട് കണ്ട് അന്വേഷണം ആരംഭിച്ചു. തെരഞ്ഞെടുപ്പിൽ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവ്വം നടത്തിയ ഗൂഢാലോചനയാണോ ഇയാളുടെ സ്ഥാനാർത്ഥിത്വം എന്നതിനെക്കുറിച്ചാണ് ഫെഡറൽ ഏജൻസികൾ അന്വേഷിക്കുന്നത്.

പീറ്റേഴ്സ്ബർഗ് ഉൾപ്പെടെ അലാസ്കയിലെ വിവിധ മേഖലകളിലെയും മാസാച്യുസെറ്റ്സിലെയും ഇയാളുടെ സാമ്പത്തിക ദാതാക്കളെ ഏജന്റുകൾ നേരിട്ട് കണ്ട് വിവരങ്ങൾ ശേഖരിച്ചു. അതിനിടെ, ന്യൂയോർക്ക് ടൈംസ് വാർത്ത പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ സ്ഥാനാർത്ഥിയായ ഡാനിയൽ ജെ. സള്ളിവൻ സ്വന്തം നാടായ പീറ്റേഴ്സ്ബർഗിൽ നിന്നും ആങ്കറേജ് വഴി അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയതായി റിപ്പോർട്ടുകളുണ്ട്.

ഡെമോക്രാറ്റിക് സ്ഥാനാർത്ഥി മേരി പെൽറ്റോളയുടെ ക്യാമ്പയിനുമായി ബന്ധപ്പെട്ട ചിലർ ചേർന്ന് റിപ്പബ്ലിക്കൻ സെനറ്ററായ ഡാൻ എസ്. സള്ളിവന്റെ വോട്ടുകൾ ഭിന്നിപ്പിക്കുന്നതിനായി പീറ്റേഴ്സ്ബർഗിലെ മുൻ അദ്ധ്യാപകനായ ഡാനിയൽ ജെ. സള്ളിവനെ തന്ത്രപൂർവ്വം സ്ഥാനാർത്ഥിയാക്കുകയായിരുന്നുവെന്നാണ് പ്രധാന ആരോപണം. വിഷയം തെരഞ്ഞെടുപ്പ് കൃത്രിമത്വത്തിന്റെ പരിധിയിൽ വരുന്നതിനാൽ അലാസ്കയിലെ വോട്ടർമാർക്ക് ആശയക്കുഴപ്പം ഉണ്ടാകുന്നത് തടയാൻ ചില ബാലറ്റുകൾ മാറ്റിനിർത്തണമെന്ന് യു.എസ് നീതിന്യായ വകുപ്പ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide