അമേരിക്കയിലെ കാലിഫോർണിയ, ഡാളസ് ഉൾപ്പെടെയുള്ള 18 സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം, മുൻകൂട്ടി തയ്യാറാക്കി വിൽക്കുന്ന പാസ്താ ഭക്ഷണങ്ങളിലൂടെ പടർന്ന ലിസ്റ്റീരിയ ബാധ മൂലം ആറ് പേർക്ക് ജീവൻ നഷ്ടമായി. 27 പേർ രോഗബാധിതരായതെന്നും 25 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യ രംഗത്തെ അധികൃതർ അറിയിച്ചു.
FDAയും രോഗനിയന്ത്രണ കേന്ദ്രവും (CDC) നൽകിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ അമേരിക്കയിലെ നിരവധി പ്രധാന സൂപ്പർമാർക്കറ്റുകൾ പാസ്താ വിഭവങ്ങൾ തിരിച്ചുവിളിച്ചു. Nate’s Fine Foods കമ്പനി തയ്യാറാക്കിയ ചില പാസ്താ വിഭവങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. ഇവ Kroger, Trader Joe’s, Giant Eagle, Sprouts Farmers Market, Albertsons , Scott & Jon’s, Marketside തുടങ്ങിയ പ്രമുഖ സൂപ്പർമാർക്കറ്റുകളിൽ വിൽപ്പന നടത്തിയിരുന്നതായി റിപ്പോർട്ട് പറയുന്നു.
ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കാൻ (recall) കമ്പനി നടപടിയെടുത്തിട്ടുണ്ട്. ഉപഭോക്താക്കൾ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഇത്തരം പാസ്താ വിഭവങ്ങൾ ഉടൻ പരിശോധിക്കണമെന്നും തീയതി കഴിഞ്ഞവ ഉപേക്ഷിക്കണമെന്നും രോഗനിയന്ത്രണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തലവേദന, കഴുത്ത് വേദന, ജ്വരം, മാംസപേശി വേദന, ക്ഷീണം എന്നിവയാണ് ലിസ്റ്റീരിയ രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ. ഗർഭിണികൾക്കും പ്രായമായവർക്കും പ്രതിരോധശേഷി കുറവുള്ളവർക്കും രോഗം ഗുരുതരമായിരിക്കാം.
Listeria outbreak from prepared pasta sold in the US; six dead, 27 sickened











