നീൽ മോഹൻ… ഈ പേര് പലരും കേട്ടിട്ട് ഉണ്ടാവില്ല! പക്ഷേ ഈ ഇന്ത്യൻ വംശജന് പണ്ട് ഗൂഗിൾ ഓഫര്‍ ചെയ്തത് 830 കോടി രൂപ

കാലിഫോര്‍ണിയ: യൂട്യൂബ് സിഇഒ നീൽ മോഹൻ… ഈ പേര് പലരും കേട്ടിട്ട് ഉണ്ടാവില്ല. ടെക് ലോകത്തിന് പുറത്ത് അത്ര പ്രശസ്തനായ ആളല്ല നീൽ മോഹൻ. എന്നാല്‍, ഇന്ത്യൻ വേരുകളുള്ള നീൽ മോഹനനെ പിടിച്ചുനിര്‍ത്താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗൂഗിള്‍ വന്‍ ഓഫര്‍ അദേഹത്തിന് നല്‍കിയിരുന്നു എന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ലോകത്തെ ഞെട്ടിക്കുന്നത്.
ഗൂഗിളിനെ സംബന്ധിച്ച് നീല്‍ മോഹന്‍ എത്രത്തോളം വിലപ്പെട്ട ജീവനക്കാരനാണ് എന്ന് വ്യക്തമാക്കുന്നതാണ് ഈ വിവരം.

2011-ൽ ട്വിറ്റർ (ഇപ്പോൾ എക്സ്) തന്നെ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി നിയമിക്കാൻ ആഗ്രഹിച്ചിരുന്നതായി നീൽ മോഹന്‍ ഒരു പോഡ്‌കാസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു. ട്വിറ്ററിന്‍റെ ഓഫര്‍ നീല്‍ മോഹനനെ ആകര്‍ഷിക്കുകയും ചെയ്തു. എന്നാല്‍ ഗൂഗിളിനെ സംബന്ധിച്ച് അവരുടെ നെടുംതൂണുകളിലൊരാളായ നീല്‍ മോഹന്‍ കമ്പനി വിടുന്നത് ചിന്തിക്കാൻ കഴിയുന്ന കാര്യം ആയിരുന്നില്ല.

നീല്‍ മോഹന്‍ ഗൂഗിളിലെ ജോലി രാജിവച്ച് മറ്റൊരു കമ്പനിയിലേക്ക് പോകുന്നത് തടയാൻ ഗൂഗിൾ നൽകിയ വാഗ്ദാനം ആരെയും ഞെട്ടിക്കുന്നതായിരുന്നു. കമ്പനി വിടാതിരിക്കാൻ വേണ്ടി ഗൂഗിൾ അദേഹത്തിന് ഏകദേശം 100 മില്യൺ ഡോളർ മൂല്യമുള്ള നിയന്ത്രിത സ്റ്റോക്ക് യൂണിറ്റുകളാണ് വാഗ്ദാനം ചെയ്തത്. ഇതിന്‍റെ മൂല്യ ഏകദേശം 830 കോടി രൂപ വരും. 2007-ൽ ഗൂഗിൾ ഡബിൾക്ലിക്ക് ഏറ്റെടുത്തതിനെത്തുടർന്നാണ് നീൽ മോഹൻ ഗൂഗിളിൽ ചേർന്നത്. ഗൂഗിളിന്‍റെ പരസ്യ ബിസിനസ് ശക്തിപ്പെടുത്തുക മാത്രമല്ല, പിന്നീട് യൂട്യൂബിന്‍റെ വികസനത്തിലും അദേഹം ഒരു പ്രധാന പങ്ക് വഹിച്ചു.

More Stories from this section

family-dental
witywide