ചരിത്രത്തിലാദ്യം; കുവൈറ്റിൽ നിന്നുള്ള എണ്ണ കയറ്റുമതി നിലച്ചു: 30 വർഷത്തിനിടെ അപൂർവ്വ പ്രതിസന്ധി

കുവൈറ്റ് സിറ്റി: മുപ്പത് വർഷത്തെ ചരിത്രത്തിൽ ആദ്യമായി കുവൈറ്റിൽ നിന്നുള്ള അസംസ്‌കൃത എണ്ണ കയറ്റുമതി പൂർണ്ണമായും നിലച്ചു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കുവൈറ്റ് ഒരു ബാരൽ എണ്ണപോലും കയറ്റുമതി ചെയ്തില്ലെന്ന് രാജ്യാന്തര കപ്പൽ നീക്കങ്ങൾ നിരീക്ഷിക്കുന്ന ടാങ്കർ ട്രാക്കേഴ്സ് റിപ്പോർട്ട് ചെയ്തു. 1991-ലെ ഒന്നാം ഗൾഫ് യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് കുവൈറ്റിൽ നിന്നുള്ള എണ്ണ കയറ്റുമതി ഒരു മാസം പൂർണ്ണമായും നിലയ്ക്കുന്നത്.

ഗൾഫ് മേഖലയിൽ യുഎസ്-ഇറാൻ സംഘർഷ സാധ്യതകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിടയിലാണ് ഞെട്ടിക്കുന്ന ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ലോകത്തെ പ്രധാന എണ്ണ ഉൽപ്പാദക രാജ്യങ്ങളിലൊന്നായ കുവൈറ്റിൻ്റെ ഈ നീക്കം ആഗോള എണ്ണ വിപണിയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. ആഭ്യന്തര ആവശ്യങ്ങൾക്കായി എണ്ണ മാറ്റിവെച്ചതാണോ അതോ സാങ്കേതികമായ മറ്റ് കാരണങ്ങളാണോ ഇതിന് പിന്നിലെന്ന് ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ. ഗൾഫ് യുദ്ധകാലത്തിന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായാണ് സാമ്പത്തിക വിദഗ്ധർ ഇതിനെ നോക്കിക്കാണുന്നത്.

For the first time in history; Oil exports from Kuwait have stopped: A rare crisis in 30 years

More Stories from this section

family-dental
witywide