
ശനിയാഴ്ച യുഎസിൽ എത്തിയ ശേഷം കോൺഗ്രസ് എംപി ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘത്തിലെ അംഗങ്ങൾ 9/11 സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ചു. കോൺഗ്രസ് എംപി ശശി തരൂരിൻ്റെ നേതൃത്വത്തിൽ എംപിമാരായ ജി എം ഹരീഷ് ബാലയാഗി, ശശാങ്ക് മണി ത്രിപാഠി, ഭുവനേശ്വർ കെ ലത, മിലിന്ദ് ദിയോറഎന്നിവരും മുൻ യുഎസ്അംബാസഡർ തരൺജിത് സിംഗ് സന്ധുവും സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ചു.
യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്രയും അവരോടൊപ്പം ഉണ്ടായിരുന്നു. ലോവർ മാൻഹട്ടനിലെ വിസ്തൃതമായ 9/11 സ്മാരകത്തിൽ വെളുത്ത റോസാപുഷ്പങ്ങൾ അർപ്പിച്ച് കൈകൾ കൂപ്പി സംഘം അഞ്ജലി അർപ്പിച്ചു. 2001 സെപ്റ്റംബർ 11- ആക്രമണത്തിൽ കൊല്ലപ്പെട്ട 2,977 പേരുടെ ഓർമക്കായാണ് യുദ്ധ സ്മാരകം തീർത്തിരിക്കുന്നത്.
നിലവിൽ അമേരിക്കയിലുള്ള പ്രതിനിധി സംഘം ഗയാന, പനാമ, ബ്രസീൽ, കൊളംബിയ എന്നിവയും സന്ദർശിക്കും. കോൺഗ്രസിന്റെ ശശി തരൂർ നേതൃത്വം നൽകും. ശംഭവി ചൗധരി (ലോക് ജനശക്തി പാർട്ടി), സർഫറാസ് അഹമ്മദ് (ജാർഖണ്ഡ് മുക്തി മോർച്ച), ജി എം ഹരീഷ് ബാലയാഗി (തെലുങ്ക് ദേശം പാർട്ടി), ശശാങ്ക് മണി ത്രിപാഠി, തേജസ്വി സൂര്യ, ഭുവനേശ്വർ കെ ലത (എല്ലാവരും ബിജെപിയിൽ നിന്ന്), മല്ലികാർജുൻ ദേവ്ദ (ശിവസേന), യുഎസിലെ മുൻ ഇന്ത്യൻ അംബാസഡർ തരഞ്ജിത് സിംഗ് സന്ധു എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്.
എല്ലാ രൂപത്തിലുമുള്ള ഭീകരതയെ ചെറുക്കുന്നതിൽ ഇന്ത്യയുടെ ദേശീയ സമവായവും ഉറച്ച നിലപാടും സർവകക്ഷി സംഘം അമേരക്കക്കു മുന്നിൽ വ്യക്തമാക്കിയിട്ടുണ്ട്.
Members of all-party delegation pay tribute at 9/11 Memorial















