കടം പെരുകുന്നത് തടയുന്നതില്‍ പരാജയപ്പെട്ടു; അമേരിക്കയുടെ ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിങ് കുറച്ച് മൂഡീസ് AAAയില്‍ നിന്ന് AA1 ലേക്ക്, ട്രംപിന് തിരിച്ചടി

വാഷിംഗ്ടണ്‍: തീരുവ യുദ്ധത്തില്‍ ആഗോള വിപണിയെത്തന്നെ പിടിച്ചുലയ്ക്കുന്നതുള്‍പ്പെടെയുള്ള നയങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുപോകുന്നതിനിടെ അമേരിക്കയ്ക്ക് വന്‍ തിരിച്ചടി.

അമേരിക്കയുടെ ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിങ് ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡീസ് (Moody’s) കുറച്ചെന്ന റിപ്പോര്‍ട്ടാണ് അമേരിക്കയ്ക്ക് ക്ഷീണമാകുന്നത്. സര്‍ക്കാരുകള്‍ കടം പെരുകുന്നത് തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് റേറ്റിങ് കുറച്ചത്. യുഎസിന്റെ ക്രെഡിറ്റ് റേറ്റിങ് എഎഎയില്‍ നിന്ന് എഎ1 ആക്കിയാണ് മൂഡീസ് കുറച്ചത്.

എന്താണ് എഎഎ റേറ്റിങ്

സര്‍ക്കാരിന്റെ സമ്പദ്സ്ഥിതി ശക്തമാണെന്ന് സൂചിപ്പിക്കുന്ന ഒന്നാണ് എഎഎ റേറ്റിങ് എന്നത്. ഇത്തരം ഉയര്‍ന്ന റേറ്റിങ് ഉള്ള രാജ്യങ്ങള്‍ നിക്ഷേപകര്‍ക്ക് ഏറ്റവും അനുയോജ്യവുമാണെന്നാണ് പൊതുവേ വിലയിരുത്തല്‍. കടമെടുത്താല്‍ അത് കൃത്യമായി തിരിച്ചടയ്ക്കാനുള്ള ശേഷി ഗവണ്‍മെന്റിനുണ്ടെന്നും ഈ റേറ്റിങ് കൊണ്ട് അര്‍ഥമാക്കുന്നു.

More Stories from this section

family-dental
witywide