ഉമ്മൻ മാത്യുവിൻ്റെ സംസ്കാരം 27ന് സ്റ്റാറ്റൻഐലൻഡിൽ; ഞായറും തിങ്കളും പൊതുദർശനം

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക് (സ്റ്റാറ്റൻ ഐലൻഡ്):  വ്യാഴാഴ്ച സ്റ്റാറ്റൻഐലൻഡിൽ അന്തരിച്ച പത്തനംതിട്ട ഓമല്ലൂർ പായ്ക്കാട്ട്  ഉമ്മൻ മാത്യുവിന്റെ (രാജു – 84)  സംസ്കാരം 27 ചൊവ്വാഴ്ച്ച രാവിലെ സ്റ്റാറ്റൻ ഐലൻഡിൽ നടക്കും. 

പൊതുദർശനം 25 ഞായർ വൈകിട്ട് 3 മുതൽ 6 വരെ സ്റ്റാറ്റൻഐലൻഡ് കൊളോണിയൽ ഫ്യൂണറൽ ഹോമിലും (2819 Hylan Blvd, Staten Island, NY 10306), 26 തിങ്കൾ ഉച്ചയ്ക്ക് 2  മുതൽ  വൈകിട്ട് 6 വരെ  സീഫോർഡിലുള്ള സി.എസ്.ഐ. മലയാളം കോൺഗ്രിഗേഷൻ പള്ളിയിലും (3833 Jerusalem Ave, Seaford, NY 11783) നടത്തുന്നതും തുടർന്ന് 27 ചൊവ്വാഴ്ച  രാവിലെ 9-ന്  സ്റ്റാറ്റൻഐലൻഡ് കൊളോണിയൽ ഫ്യൂണറൽ ഹോമിൽ സംസ്‌കാര ശുശ്രൂഷക്ക് ശേഷം മൊറാവിയൻ സെമിത്തേരിയിൽ (2205 Richmond Road, Staten Island, NY 10306) സംസ്കാരം നടത്തുന്നതുമാണ്.

സീഫോർഡ് സി.എസ്.ഐ. മലയാളം കോൺഗ്രിഗേഷൻ ഇടവകാംഗം ആയിരുന്ന രാജുവിൻറെ കുടുംബം സ്റ്റാറ്റൻ ഐലൻഡിലാണ് സ്ഥിരതാമസം. ഇടവകയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു പരേതൻ. 1980-കളിൽ ന്യൂയോർക്കിൽ സ്ഥാപിതമായ സിന്ധു ട്രാവൽസിന്റെ സ്ഥാപകനും ഉടമയുമായിരുന്നു. ഭാര്യ അമ്മിണി മാത്യു. മക്കൾ: ജിനു, സജു, സിന്ധു. അഞ്ച് കൊച്ചുമക്കളുമുണ്ട്.

Oommen Mathew’s funeral on the 27th

More Stories from this section

family-dental
witywide