ബാക്ടീരിയയുടെ സാന്നിധ്യം : 41,000ത്തിലധികം നേസല്‍ സ്‌പ്രേ തിരിച്ചുവിളിച്ച് യുഎസ് കമ്പനി

ന്യൂയോര്‍ക്ക്: ബാക്ടീരിയയുടെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയുള്ളതിനെ തുടര്‍ന്ന് യുഎസിലുടനീളം വിറ്റഴിച്ച 41,000ത്തിലധികം നേസല്‍ സ്‌പ്രേ തിരിച്ചുവിളിച്ചു. വാള്‍ഗ്രീന്‍സ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി വിപണനം ചെയ്യുന്ന നേസല്‍ സ്‌പ്രേയുടെ ബോട്ടിലുകളാണ് തിരിച്ചുവിളിച്ചത്. ഈ ഉല്‍പന്നം വാങ്ങിയ ഉപഭോക്താക്കള്‍ ഉടന്‍ തന്നെ അതിന്റെ ഉപയോഗം നിര്‍ത്തിവെക്കുകയും വാള്‍ഗ്രീന്‍സില്‍ തിരികെ നല്‍കുകയും ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ഈ ഉല്‍പന്നത്തില്‍ സ്യൂഡോമോണസ് ലാക്റ്റിസ് എന്ന ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (FDA) നല്‍കുന്ന വിവരം. അണുബാധ ആശങ്കകളെ തുടര്‍ന്നാണ് നടപടി.

Presence of bacteria: US company recalls over 41,000 nasal sprays

More Stories from this section

family-dental
witywide