വീണക്കും സിഎംആർഎല്ലിനും ഹൈക്കോടതിയിൽ നിന്ന് ആശ്വാസം, എസ്എഫ്‌ഐഒ തുടർ നടപടികൾ 4 മാസത്തേക്ക് കൂടി വിലക്കി

കൊച്ചി: സിഎംആര്‍എല്‍ കേസില്‍ എസ്എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ്) അന്വേഷണ റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍ നടപടിക്കുള്ള വിലക്ക് ഹൈക്കോടതി നീട്ടി. നാല് മാസത്തേക്കുകൂടിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിലക്ക് നീട്ടിയത്. സിഎംആര്‍എ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

ഇല്ലാത്ത സേവനത്തിനു മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയുടെ എക്‌സാലോജിക് കമ്പനിക്കു പണം നല്‍കിയെന്നാണ് കേസ്. എസ്എഫ്‌ഐഒ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ പ്രത്യേക കോടതി ഉത്തരവിട്ടത് തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണെന്നു ചൂണ്ടിക്കാട്ടി സിഎംആര്‍എല്‍ കമ്പനി ഹരജി നല്‍കിയിരുന്നു.

Also Read

More Stories from this section

family-dental
witywide