കടുവ കയ്യില്‍ മാന്തി, പരുക്ക് ഗുരുതരമല്ല ; ആര്‍ആര്‍ടി അംഗം ജയസൂര്യയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

മാനന്തവാടി: മാനന്തവാടിയില്‍ കടുവ ആക്രമിച്ച ആര്‍ആര്‍ടി അംഗത്തെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാധയെന്ന വീട്ടമ്മയെ ആക്രമിച്ചുകൊന്ന നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യവുമായി ഉള്‍ക്കാട്ടിലെത്തിയ
ആര്‍ആര്‍ടി അംഗം ജയസൂര്യക്കാണ് കടുവയുടെ ആക്രമണത്തില്‍ കൈക്ക് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ല.

തറാട്ട് ഭാഗത്ത് കടുവാ തെരച്ചിലിന് ഇറങ്ങിയ സംഘാംഗമാണ് ജയസൂര്യ.
ഉള്‍ക്കാട്ടില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. സ്ഥലത്ത് കടുവയെ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം ഇവിടെയെത്തിയത്.

ആര്‍ആര്‍ടി അംഗത്തെ കടുവ ആക്രമിച്ചുവെന്ന് മന്ത്രിമാരായ ഒ.ആര്‍ കേളുവും, എ കെ ശശീന്ദ്രനും സ്ഥിരീകരിച്ചു. 3 വെറ്റിനറി ഡോക്ടര്‍മാരുടെ കീഴിലുളള മയക്കുവെടി സംഘമടക്കം 7 ടീമുകളാണ് കടുവയെ തേടി തെരച്ചില്‍ നടക്കുന്നത്.