ഫ്ലോറിഡ: ഒർലാൻഡോയിലെ ഐപിസി ചർച്ചിൽ ഈ മാസം 20ന് ക്രിസ്തീയ സംഗീതലോകത്തെ പ്രമുഖ ഗായകരായ ഇമ്മാനുവേൽ ഹെൻറി, റോയി പുത്തൂർ എന്നിവരുടെ സംഘം അവതരിപ്പിക്കുന്ന സ്നേഹ സങ്കീർത്തനം സംഗീത ആലാപനം അരങ്ങേറും. വൈകിട്ട് 6 മുതൽ നടക്കുന്ന സംഗീത പരിപാടിയിൽ ഗായികമാരായ മെറിൻ ഗ്രിഗറിയും, മരിയ കൊലാടിയും പങ്കെടുക്കും.
സംഗീത പരിപാടിയിൽ യേശുദാസ് ജോർജ്, ഹരികുമാർ പന്തളം, ജേക്കബ് സാമുവേൽ, എബി ജോസഫ് എന്നിവരടങ്ങുന്ന ഓർക്കസ്ട്ര ടീം പരിപാടിയുടെ മാറ്റ് കൂട്ടും. ഹൈ ക്വാളിറ്റി ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിവിധ ഭാഷകളിലുള്ള പഴയതും പുതിയതുമായ ഗാനങ്ങൾ ആസ്വദിക്കാമെന്ന് പ്രോഗ്രാം കോഓർഡിനേറ്റർ അലക്സാണ്ടർ ജോർജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് – അലക്സാണ്ടർ ജോർജ്: 407 484 8838, രാജു പൊന്നോലിൽ: 407 616 6247













