ജെൻസൻ ഹുവാങ് തലപ്പത്ത് തിരിച്ചെത്തി, എൻവിഡിയ സിഇഒ ആയി വീണ്ടും നിയമനം; ട്രംപ് ഭരണകൂടത്തിന്‍റെ നിർദേശവും പരിഗണിച്ച് കമ്പനി, ഓഹരികളിൽ വൻ കുതിപ്പ്

കാലിഫോർണിയ: എൻവിഡിയയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും ബോർഡ് ഡയറക്ടറായും ജെൻസെൻ ഹുവാങ്ങിനെ വീണ്ടും നിയമിച്ചു. ഹുവാങ്ങുമായി നടത്തിയ വിശദമായ ചർച്ചകൾക്കൊടുവിൽ ഡയറക്ടർ ബോർഡ് ഏകകണ്ഠമായാണ് പുനർനിയമനത്തിന് തീരുമാനമെടുത്തത്. അമേരിക്കൻ സർക്കാരിന്റെയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് തീരുമാനമെന്നും ഹുവാങ്ങിനെ തിരിച്ചെടുക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകില്ലെന്ന് ഉറപ്പുണ്ടെന്നും എൻവിഡിയ വ്യക്തമാക്കി. ഇതോടെ ഇടക്കാല സിഇഒ ചുമതല വഹിച്ചിരുന്ന കോളെറ്റ് ക്രെസ് വീണ്ടും ചീഫ് ഫിനാൻഷ്യൽ ഓഫീസർ സ്ഥാനത്തേക്ക് മടങ്ങും.

ഹുവാങ്ങിന്റെ നേതൃത്വശേഷിയിലും സത്യസന്ധതയിലും പൂർണ്ണ വിശ്വാസമുണ്ടെന്നും ഓഹരി ഉടമകളുടെയും ജീവനക്കാരുടെയും ഉപയോക്താക്കളുടെയും നന്മയ്ക്കായാണ് അദ്ദേഹത്തെ തിരികെ കൊണ്ടുവരുന്നതെന്നും എൻവിഡിയ ബോർഡ് ചെയർമാൻ ഹാർവി സി. ജോനെസ് പറഞ്ഞു. തിരിച്ചെത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ബോർഡിനോട് നന്ദി അറിയിക്കുന്നതായും ജെൻസെൻ ഹുവാങ് പ്രതികരിച്ചു. വാർത്ത പുറത്തുവന്നതിന് പിന്നാലെ വിപണി തുറക്കുന്നതിന് മുമ്പുള്ള വ്യാപാരത്തിൽ എൻവിഡിയ ഓഹരികൾ 29.5 ശതമാനം ഉയർന്നു.

ചൈനീസ് ചാരവനിതയെന്ന് യുഎസ് ഏജൻസികൾ സംശയിക്കുന്ന ആലീസ് ഹുവാങ്ങുമായുള്ള പ്രണയബന്ധം പുറത്തായതിനെ തുടർന്നാണ് ജെൻസെൻ ഹുവാങ് നേരത്തെ സിഇഒ സ്ഥാനവും ബോർഡ് അംഗത്വവും രാജിവെച്ചത്. ഇതിന് പിന്നാലെ എൻവിഡിയയിലെ രണ്ട് ജീവനക്കാരികളുമായും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു എന്ന വിവരവും പുറത്തുവന്നിരുന്നു. എൻവിഡിയയുടെ സഹസ്ഥാപകനായ ഹുവാങ് 3.61 ശതമാനം ഓഹരികളുമായി കമ്പനിയിലെ നാലാമത്തെ വലിയ നിക്ഷേപകൻ കൂടിയാണ്.

Nvidia Reinstates Jensen Huang as CEO and Board Director Following US Government Consultation; Shares Surge 29.5%

More Stories from this section

family-dental
witywide