അമേരിക്കൻ സ്കൂളുകളിലെ തോക്ക് അക്രമങ്ങൾക്കെതിരെ വിദ്യാർഥി പ്രതിഷേധം; നൂറുകണക്കിന് വിദ്യാർഥികൾ ക്ലാസ് മുറികൾ ബഹിഷ്‌കരിച്ച് തെരുവിലിറങ്ങി

വെർജീനിയ: സ്‌കൂളുകളിലെ തോക്ക് അക്രമങ്ങൾക്കെതിരെ പ്രതിഷേധിച്ച് നൂറുകണക്കിന് വിദ്യാർഥികൾ ക്ലാസ് മുറികൾ ബഹിഷ്‌കരിച്ച് തെരുവിലിറങ്ങി. അമേരിക്കയിൽ വ്യാപകമായി തോക്ക് അക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത്. ഹെൻറിക്കോ കൗണ്ടിയിലെ ഹെർമിറ്റേജ് ഹൈസ്കൂളിൽ നിന്ന് 1,000-ത്തിലധികം വിദ്യാർഥികളാണ് വാക്ക്ഔട്ട് നടത്തിയത്

സ്‌കൂളുകളിൽ തുടർച്ചയായി ഉണ്ടാകുന്ന വെടിവയ്പ്പുകളുടെ ഗൗരവം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു പ്രതിഷേധത്തിൻ്റെ പ്രധാന ലക്ഷ്യം. സ്റ്റേഡിയത്തിൽ ഒത്തുകൂടിയ വിദ്യാർഥികൾ സുരക്ഷാ നയങ്ങൾ കൂടുതൽ കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങൾ മുഴക്കി. പ്രതിഷേധം സമാധാനപരമായി അവസാനിച്ച ശേഷം വിദ്യാർഥികൾ ക്ലാസുകളിലേക്ക് മടങ്ങി.

More Stories from this section

family-dental
witywide