വെസ്റ്റ് വിര്‍ജീനിയ ഹൈവേയില്‍ മണ്ണിടിച്ചിലില്‍ ; ആയിരക്കണക്കിന് പേര്‍ കുടുങ്ങിക്കിടന്നത് എട്ടുമണിക്കൂറിലേറെ

വിര്‍ജീനിയ: വെസ്റ്റ് വിര്‍ജീനിയ ഹൈവേയില്‍ ഉണ്ടായ മണ്ണിടിച്ചില്‍ ആയിരക്കണക്കിന് ആളുകള്‍ 8 മണിക്കൂറിലധികം കുടുങ്ങിയതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ തെക്കന്‍ വെസ്റ്റ് വിര്‍ജീനിയയിലെ ഗ്രാമീണ അന്തര്‍സംസ്ഥാന ഹൈവേയുടെ ഒരു ഭാഗത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കഴിഞ്ഞ രാത്രിയില്‍ ഉണ്ടായ കനത്ത മഴയെത്തുടര്‍ന്നാണ് മണ്ണിടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗത തടസ്സമുണ്ടായത്. ഇതോടെയാണ് ആയിരക്കണക്കിന് വാഹനയാത്രികര്‍ എട്ട് മണിക്കൂറിലധികം ഈ പാത കടക്കാനാകാതെ കുടുങ്ങിയത്.

സംസ്ഥാന തലസ്ഥാനമായ ചാള്‍സ്റ്റണിന് ഏകദേശം 32 കിലോമീറ്റര്‍ തെക്ക് വെസ്റ്റ് വിര്‍ജീനിയ ടേണ്‍പൈക്കില്‍ ഏതാണ്ട് 19 കിലോമീറ്റര്‍ ദൂരം ഗതാഗതം തടസ്സപ്പെട്ടുതായാണ് വിവരം. ഇവിടുത്തെ മലയോര പാതയിലൂടെ സഞ്ചരിച്ച നിരവധി യാത്രികര്‍ക്ക് രാത്രി മുഴുവന്‍ വാഹനങ്ങളില്‍ തന്നെ തുടരുകയല്ലാതെ മറ്റ് മാര്‍ഗമുണ്ടായിരുന്നില്ല.

എന്തുകൊണ്ടാണ് ഗതാഗതം സ്തംഭിച്ചത് എന്ന് അറിയാന്‍ ആദ്യമൊന്നും കഴിഞ്ഞില്ലെന്നും കുടിക്കാന്‍ വെള്ളംപോലും ഉണ്ടായിരുന്നില്ലെന്നും കുട്ടികള്‍ക്ക് ശുചിമുറി ഉപയോഗിക്കാന്‍ പോലും കഴിഞ്ഞില്ലെന്നുമടക്കം നിലവധി പേര്‍ സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.

More Stories from this section

family-dental
witywide