പഞ്ചാരക്കൊല്ലിയിലെ കടുവ ദൗത്യം : മാനന്തവാടി RRT സംഘത്തിലെ അംഗത്തെ കടുവ ആക്രമിച്ചു

മാനന്തവാടി : പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യത്തിനിടെ മാനന്തവാടി ആര്‍ആര്‍ടി സംഘത്തിലെ അംഗത്തെ കടുവ ആക്രമിച്ചതായി റിപ്പോര്‍ട്ട്. ആക്രമണം സംബന്ധിച്ച വിവരം മന്ത്രി ഒ.ആര്‍ കേളു സ്ഥിരീകരിച്ചിട്ടുണ്ട്. പരുക്കേറ്റയാളെ ഉടനെ ആശുപത്രിയിലെത്തിക്കും

മാനന്തവാടിയില്‍ രാധ എന്ന വീട്ടമ്മയെ ആക്രമിച്ച കടുവയെ പിടികൂടാനുള്ള ദൗത്യത്തിനിടെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.