അനധികൃത വോട്ടർമാരെന്ന് ആരോപിക്കപ്പെടുന്നവരുടെ പട്ടിക കൈമാറുന്നതിൽ നിന്ന് ട്രംപ് ഭരണകൂടത്തെ തടഞ്ഞ് ജഡ്ജി

വാഷിങ്ടൺ: അമേരിക്കൻ പൗരന്മാരല്ലെന്ന് ആരോപിക്കപ്പെടുന്ന വോട്ടർമാരുടെ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നത് ട്രംപ് ഭരണകൂടം നിർത്തണമെന്ന് ഫെഡറൽ കോടതി. കാലിഫോർണിയയിലും വാഷിങ്ടണിലും ഇത്തരം പട്ടികകൾ കൈമാറിയതിന് പിന്നാലെയാണ് കോടതി ഉത്തരവ്. പട്ടികയിലുള്ളവരുടെ വോട്ടുകൾ മാറ്റിവെക്കണമെന്നും ഭരണകൂടം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പ് നടപടികൾക്കായി ഉദ്യോഗസ്ഥർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയത്ത് ഇത്തരം വോട്ടർ വിവരങ്ങൾ വീണ്ടും കൈമാറുന്നത് വോട്ടർമാർക്കിടയിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കിടയിലും ആശയക്കുഴപ്പമുണ്ടാക്കുമെന്ന് വാഷിങ്ടൺ ഡിസിയിലെ യുഎസ് ജില്ലാ കോടതി ജഡ്ജി താന്യ ചുട്കൻ തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.

ഭരണകൂടത്തിന്റെ ആരോപണങ്ങളെ സംസ്ഥാനങ്ങളും വോട്ടവകാശ സംഘടനകളും നേരത്തെ എതിർത്തിരുന്നു. പട്ടികയിൽ നിരവധി പിഴവുകളുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. എന്നാൽ തിരഞ്ഞെടുപ്പുകളിൽ ഫെഡറൽ സർക്കാരിന്റെ അധികാരം വിപുലീകരിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്ക് കോടതികളിൽ തിരിച്ചടി നേരിടുന്ന സംഭവങ്ങളുടെ തുടർച്ചയായാണ് പുതിയ ഉത്തരവ്.

Judge blocks Trump administration from sending lists of alleged noncitizen voters

More Stories from this section

family-dental
witywide