ഗാസയില്‍ സൈനിക നടപടികള്‍ ശക്തമാക്കുന്നതിനിടെ ഇസ്രായേലിന് 6.4 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ നല്‍കാന്‍ നീക്കം നടത്തി ട്രംപ് ഭരണകൂടം

വാഷിങ്ടണ്‍ ഡിസി: ഗാസയില്‍ ഇസ്രായേല്‍ സൈനിക നടപടികള്‍ ശക്തമാക്കുന്നതിനിടെ ഇസ്രായേലുമായി 6.4 ബില്യണ്‍ ഡോളറിന്റെ ആയുധ ഇടപാട് നടത്താന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം തേടി ട്രംപ് ഭരണകൂടം. അത്യാധുനിക പോര്‍ ഹെലികോപ്റ്ററുകളും കവചിത വാഹനങ്ങളും അടങ്ങിയ ആയുധങ്ങള്‍ നല്‍കാനാണ് യുഎസ് നീക്കം. ട്രംപിന്റെ ഈ ശ്രമം യുഎസ് നിയമനിര്‍മ്മാതാക്കള്‍ക്കിടയില്‍ എതിര്‍പ്പിന് ഇടയാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 30 എഎച്ച്-64 അപ്പാചെ പോര്‍ ഹെലികോപ്റ്ററുകളാണ് യുഎസ് ഇസ്രായേലിന് നല്‍കുന്നത്. ഇതിനായി 3.8 ബില്യണ്‍ ഡോളറിന്റെ കരാറാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഇസ്രായേല്‍ സൈന്യത്തിന് വേണ്ടിയുള്ള 3,250 ഇന്‍ഫന്ററി അസ്സോള്‍ട്ട് വാഹനങ്ങളും ഇസ്രായേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി 1.9 ബില്യണ്‍ ഡോളറിന്റെ കരാറിനും നിര്‍ദേശമുണ്ട്. ഈ വലിയ കരാറുകള്‍ക്ക് പുറമേ, കവചിത പേഴ്സണല്‍ കാരിയറുകള്‍ക്കും പവര്‍ സപ്ലൈക്ക് ഘടകഭാഗങ്ങള്‍ക്കായുള്ള 750 മില്യണ്‍ ഡോളറിന്റെ കരാറും യുഎസിനുമുന്നിലുണ്ട്.

ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ചേരാന്‍ ഇരിക്കെയാണ് ട്രംപ് കൂടുതല്‍ ആയുധങ്ങള്‍ ഇസ്രായേലിന് നല്‍കാനൊരുങ്ങുന്നത്.

Also Read

More Stories from this section

family-dental
witywide