‘ഒരു വർഷം മുൻപ് രാജ്യം മരിച്ച നിലയിലായിരുന്നു’; ട്രംപ് 2.0 ആറ് മാസം പൂർത്തിയാക്കി, ലോകത്തിലെ ഏറ്റവും ചൂടൻ യുഎസ് എന്ന് ട്രംപ്

വാഷിംഗ്ടൺ: തന്‍റെ രണ്ടാം പ്രസിഡന്‍റ് കാലാവധിയുടെ ആറ് മാസം ആഘോഷിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സമയം പറന്നുപോകുന്നു എന്നാണ് ട്രംപ് കുറിച്ചു. അമേരിക്ക ലോകത്തിലെ ഏറ്റവും ചൂടൻ (hottest) രാജ്യമാണെന്നും ഏറ്റവും ആദരിക്കപ്പെടുന്ന രാജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ച ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ, തന്‍റെ നേതൃത്വത്തെ പ്രകീർത്തിച്ച ട്രംപ്, വെറും അരവർഷം കൊണ്ട് രാജ്യത്തെ താൻ മാറ്റിമറിച്ചുവെന്ന് അവകാശപ്പെട്ടു.

“വാവ്, സമയം പറന്നുപോകുന്നു!” അദ്ദേഹം കുറിച്ചു. “ഇന്ന് എന്‍റെ രണ്ടാം ടേമിന്റെ ആറാം മാസ വാർഷികമാണ്. പ്രധാനമായും, ഇത് ഏതൊരു പ്രസിഡന്റിന്റെയും ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായി വാഴ്ത്തപ്പെടുകയാണ്. ആറ് മാസം എന്നത് ഒരു പ്രധാന രാജ്യത്തെ പൂർണ്ണമായും പുനരുജ്ജീവിപ്പിക്കാൻ അത്ര വലിയ സമയമല്ല” – ട്രംപ് കുറിച്ചു.

ഒരു വർഷം മുൻപ് നമ്മുടെ രാജ്യം മരിച്ച നിലയിലായിരുന്നു, തിരിച്ചുവരവിന് ഒരു പ്രതീക്ഷയുമില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, യുഎസ് ഇപ്പോൾ എന്നത്തേക്കാളും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രകടനത്തിൽ നിരവധി അമേരിക്കക്കാർക്ക് അതൃപ്തിയുണ്ടെന്ന് കാണിക്കുന്ന അഭിപ്രായ സർവേ ഫലങ്ങൾക്കിടയിലാണ് ട്രംപിന്‍റെ ആഘോഷ സന്ദേശം പുറത്തുവരുന്നത്.

More Stories from this section

family-dental
witywide