
യുഎസ് കോൺഗ്രസിലെ ലൈബ്രേറിയൻ കാർല ഹെയ്ഡനെ പ്രസിഡന്റ് ട്രംപ് പുറത്താക്കി.
പ്രസിഡൻഷ്യൽ പേഴ്‌സണൽ ഡെപ്യൂട്ടി ഡയറക്ടർ ട്രെന്റ് മോഴ്‌സ് വ്യാഴാഴ്ച ഇതു സംബന്ധിച്ച് അയച്ച ഇമെയിലിലാണ് ഹെയ്ഡനോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്.
“ഏതോ ഓരാൾ അയച്ച ഇമെയിലിൻ്റെ അടിസ്ഥാനത്തിൽ ഡോ. ഹെയ്ഡനെ പുറത്താക്കാനുള്ള അന്യായമായ തീരുമാനം അപമാനകരമാണെന്നും പുസ്തകങ്ങൾ നിരോധിക്കാനും, അമേരിക്കൻ ചരിത്രത്തെ വെള്ളപൂശാനും, കാലത്തെ പിന്നോട്ട് മാറ്റാനുമുള്ള ട്രംപിൻ്റ തുടർച്ചയായ ശ്രമത്തിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണിതെന്നും ഹൗസ് ന്യൂനപക്ഷ നേതാവ് ഹക്കീം ജെഫ്രീസ് വിമർശിച്ചു
2016 മുതൽ കോൺഗ്രസിന്റെ ലൈബ്രേറിയനാണ് ഹെയ്ഡൻ. ആ സ്ഥാനം വഹിക്കുന്ന ആദ്യത്തെ സ്ത്രീയും ആഫ്രോ- അമേരിക്കക്കാരിയുമാണ് അവർ.
“വ്യക്തിപരമായി, ഒരു കറുത്തവർഗക്കാരി എന്ന നിലയിൽ, എന്നെപ്പോലെയുള്ള ആളുകൾക്ക് വായിക്കാനും പഠിക്കാനും പോലും നിയമപരമായ വിലക്കുണ്ടായിരുന്നു,” ഹെയ്ഡൻ 2020 ൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഈ പദവി ഏറ്റെടുക്കുന്നതിന് മുമ്പ്, 1993 മുതൽ 2016 വരെ മേരിലാൻഡിലെ ബാൾട്ടിമോറിലുള്ള എനോക്ക് പ്രാറ്റ് ഫ്രീ ലൈബ്രറിയുടെ സിഇഒ ആയിരുന്നു അവർ.
“കോൺഗ്രസ് ലൈബ്രേറിയൻ സ്ഥാനം തിരഞ്ഞെടുക്കാൻ ഒരു കമ്മീഷനെ നിയമിക്കണം. ഫെഡറൽ നിയമനങ്ങളെ റിയാലിറ്റി ടിവി സമ്മാനങ്ങൾ പോലെ കാണുന്ന പ്രസിഡന്റുമാരല്ല ഇതു തീരുമാനിക്കേണ്ടത് – ട്രംപിൻ്റെ ഈ നീക്കത്തെ വിമർശിച്ചുകൊണ്ട് ഡെമോക്രാറ്റിക് സെനറ്റ് നേതാവ് ചക്ക് ഷൂമർ പ്രസ്താവനയിൽ പറഞ്ഞു.
Trump fires US Congressional Librarian Carla Hayden First Afro- American and Woman in that post














