
വാഷിംഗ്ടണ്‍ : ഇളയ മകന്‍ ബാരണ്‍ ട്രംപിനെ വാനോളം പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബാരന്റെ ജന്മദിനമാണ് മാര്‍ച്ച് 20 ന്. ബാരണ്‍ സാങ്കേതികമായി സമര്‍ത്ഥനാണെന്നും മകനുമായി വളരെ നല്ല ബന്ധമാണെന്നും പ്രസിഡന്റ് പറഞ്ഞു.
ഫോക്‌സ് ന്യൂസിന്റെ ലോറ ഇന്‍ഗ്രാമിനോടുമായുള്ള മാര്‍ച്ച് 19 ബുധനാഴ്ച നടത്തിയ സംഭാഷണത്തിലാണ് ട്രംപ് മകനെ പുകഴ്ത്തി സംസാരിച്ചത്. സാങ്കേതികവിദ്യയുടെ കാര്യത്തില്‍, ബാരണിന് ഒരു സ്വാഭാവിക കഴിവുണ്ടെന്നും ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ തന്റെ മകന് ഒരു കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ തന്നെ ഞെട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു.
ബാരണിന് രാഷ്ട്രീയത്തിലാണോ ബിസിനസ്സിനാണോ കൂടുതല്‍ താല്‍പ്പര്യമെന്ന ചോദ്യത്തിനാണ് സാങ്കേതികവിദ്യയിലാണ് മകന് അവിശ്വസനീയമായ അഭിരുചിയെന്ന് ട്രംപ് പറഞ്ഞത്.
ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോഡ്കാസ്റ്റുകളില്‍ എല്ലാം ബാരണ്‍ സജീവ സാന്നിധ്യമായിരുന്നു. പ്രചാരണ രംഗത്ത് സജീവമായതോടെയാണ് ബാരണ്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടതും ആരാധകരെ നേടിയെടുത്തതും.