പേപ്പര്‍ സ്‌ട്രോകള്‍ വേണ്ട, പ്ലാസ്റ്റിക്കിലേക്ക് മടങ്ങണമെന്നും ട്രംപ്

വാഷിങ്ടന്‍ : ബൈഡന്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ പേപ്പര്‍ സ്‌ട്രോകള്‍ ഇനി വേണ്ടെന്നും പ്ലാസ്റ്റിക്കിലേക്ക് മടങ്ങണമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്ത് പ്ലാസ്റ്റിക് സ്‌ട്രോകള്‍ക്കുള്ള വിലക്ക് നീക്കുന്ന ഉത്തരവില്‍ താന്‍ അടുത്ത ആഴ്ച ഒപ്പു വയ്ക്കുമെന്നാണ് ട്രംപ് അറിയിച്ചത്. പരിസ്ഥിതി സൗഹൃദമായ പേപ്പര്‍ സ്ട്രോകള്‍ക്കായുള്ള ബൈഡന്‍ സര്‍ക്കാരിന്റെ നയം പരിഹാസ്യമാണെന്നും ട്രംപ് ആക്ഷേപിച്ചു.

”യുഎസ് പ്ലാസ്റ്റിക് സ്‌ട്രോ ഉപയോഗിക്കുന്നതിലേക്ക് തിരിച്ചുവരും. ഇതു സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവില്‍ ഞാന്‍ അടുത്ത ആഴ്ച ഒപ്പുവയ്ക്കും. പ്ലാസ്റ്റിക്കിലേക്ക് മടങ്ങൂ.” ട്രംപ് എക്‌സില്‍ കുറിച്ചു.

More Stories from this section

family-dental
witywide