‘സെലിൻസ്കിക്ക് 4 ശതമാനം പിന്തുണ മാത്രമേയുള്ളു’, ഇതാദ്യമായി യുക്രൈനെയും സെൻസ്കിയെയും തള്ളിപ്പറഞ്ഞ് അമേരിക്ക! റഷ്യൻ വാദങ്ങൾ ആവർത്തിച്ച് ട്രംപ്

വാഷിംഗ്ടൺ: റഷ്യ – യുക്രൈൻ യുദ്ധത്തിൽ ഇതാദ്യമായി യുക്രൈനെയും യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്കിയെയും പരസ്യമായി തള്ളിപ്പറഞ്ഞ് അമേരിക്ക. റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രൈനെ കുറ്റപ്പെടുത്തി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്നെയാണ് രംഗത്തെത്തിയത്. അമേരിക്കയും റഷ്യയും നടത്തിയ സമാധാന ചർച്ചയിൽ നിന്ന് ഒഴിവാക്കിയതിൽ യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്കി പ്രതിഷേധം അറിയിച്ചതിനുള്ള മറുപടിയിലാണ് രൂക്ഷ വിമർശനം ട്രംപ് നടത്തിയത്.

നിങ്ങൾ യുദ്ധം തുടങ്ങാൻ പാടില്ലായിരുന്നുവെന്നാണ് ട്രംപ് പറഞ്ഞത്. അൽപ്പമെങ്കിലും നയതന്ത്രജ്ഞത ഉള്ള നേതാവ് ആയിരുന്നെങ്കിൽ യുക്രൈന് കാര്യമായ നഷ്ടം ഉണ്ടാകാതെ പണ്ടേ യുദ്ധം അവസാനിപ്പിക്കാമായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. സെലിൻസ്കിക്ക് നാല് ശതമാനം യുക്രൈൻകാരുടെ പിന്തുണ മാത്രമേയുള്ളൂവെന്നും അവിടെ വേഗം തെരഞ്ഞെടുപ്പ് നടത്തണമെന്നുമുള്ള റഷ്യൻ വാദവും ട്രംപ് ആവർത്തിച്ചു.

Also Read

More Stories from this section

family-dental
witywide