ട്രംപിൻ്റെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് നോമിനി ‘മുക്കിയ ചരിത്രം’; വംശീയ പരാമർശങ്ങൾ അടങ്ങിയ ആയിരക്കണക്കിന് സോഷ്യൽ മീഡിയ പോസ്റ്റുകൾ പുറത്ത്

വാഷിംഗ്ടൺ: യു.എൻ., മറ്റ് ബഹുരാഷ്ട്ര സ്ഥാപനങ്ങൾ എന്നിവയുടെ യു.എസ്. നയങ്ങൾ നിരീക്ഷിക്കുന്ന ഉന്നത പദവിയിലേക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്ത ജെറമി കാൾ വിവാദത്തിൽ. വംശീയ പരാമർശങ്ങൾ, ഡെമോക്രാറ്റുകളുമായി ‘സമാധാനപരമായ സഹവർത്തിത്വം’ അസാധ്യമാണെന്നുള്ള പ്രസ്താവനകൾ, രാഷ്ട്രീയ എതിരാളിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട പോസ്റ്റുകൾ എന്നിവ ഉൾപ്പെടെ ആയിരക്കണക്കിന് സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇദ്ദേഹം ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ, കാൾ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂർണ്ണമായും ‘വൃത്തിയാക്കിയില്ല’ എന്ന് സി.എൻ.എൻ. കെഫൈൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

ഡിലീറ്റ് ചെയ്ത ആയിരക്കണക്കിന് പോസ്റ്റുകൾ ഇന്റർനെറ്റ് ആർക്കൈവ് വെബ്സൈറ്റായ ‘വേബാക്ക് മെഷീനിൽ’ ഇപ്പോഴും ലഭ്യമാണ്. യു.എൻ. നയങ്ങളും മറ്റ് ബഹുരാഷ്ട്ര സ്ഥാപനങ്ങളിലെ യു.എസ്. നയങ്ങളും കൈകാര്യം ചെയ്യുന്ന അസിസ്റ്റൻ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇൻ്റർനാഷണൽ ഓർഗനൈസേഷൻസ് എന്ന ഉന്നത പദവിയിലേക്കാണ് ജെറമി കാൾ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളത്.

ലോകമെമ്പാടുമുള്ള നൂറിലധികം നയതന്ത്രജ്ഞരെ നിയന്ത്രിക്കുന്ന ഈ തസ്തികയിൽ നിയമിക്കുന്നതിന് മുന്നോടിയായി നിലവിൽ സെനറ്റിൻ്റെ പരിഗണനയിലാണ് കാൾ.
പോസ്റ്റുകൾ വീണ്ടും പുറത്തുവന്നതോടെ, വംശീയവും പ്രകോപനപരവുമായ ഉള്ളടക്കങ്ങളുടെ പേരിൽ കാളിൻ്റെ നിയമനം സെനറ്റിൽ കടുത്ത എതിർപ്പ് നേരിടാൻ സാധ്യതയുണ്ട്.

More Stories from this section

family-dental
witywide