യുഎസ് – കാനഡ അതിർത്തിയിൽ 60 കിലോ കൊക്കെയിനുമായി ഇന്ത്യക്കാരൻ പിടിയിൽ

യുഎസിലെ വിസ്കോൺസിനിൽ നിന്ന് കാനഡയിലെ ഒന്റാറിയോയിലെ ബ്രാംപ്ടണിലേക്ക് പോവുകയായിരുന്ന ട്രക്കിൽ നിന്ന് 60 കിലോ കൊക്കെയ്ൻ പിടികൂടി. ട്രക്ക് ഓടിച്ചിരുന്ന ഇന്ത്യക്കാരൻ ഡ്രൈവർ ചന്ദൻ തയാലിനെ (27) അറസ്റ്റ് ചെയ്തു.

മിഷിഗണിലെ പോർട്ട് ഹ്യൂറോണിലെ ബ്ലൂ വാട്ടർ ബ്രിഡ്ജിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വാഹനപരിശോധനക്ക് ഇടെ ട്രക്കിലെ ചരക്കുകൾക്ക് ഒപ്പം ഒളിപ്പിച്ചിരുന്ന കൊക്കെയ്ൻ ബ്രിക്സ് കണ്ടെത്തുകയായിരുന്നു. വാഹനത്തിൽ ചീസ് പൌഡറും മരവുമാണെന്നാണ് ചന്ദൻ മാരിസ്വിൽ പൊലീസിനെ അറിയിച്ചത്.

എന്നാൽ മയക്കുമരുന്നിൻ്റെ സാന്നിധ്യം മനസ്സിലാക്കിയ പൊലീസ് ചന്ദനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കമ്പനി വണ്ടി സീൽ ചെയ്യുന്നത് താൻ കണ്ടതാണെന്നും എങ്ങനെ മയക്കുമരുന്ന് വാഹനത്തിൽ എത്തി എന്ന് തനിക്ക് അറിയില്ല എന്നുമാണ് ഇയാൾ പൊലീസിനെ അറിയിച്ചത്. എന്നാൽ വാഹനത്തിലെ വാക്വം പാക്ക് ചെയ്ത ഒരു ബോക്സ് പൊട്ടിച്ച നിലയിലായിരുന്നു.

ജൂൺ 11 ന് പുലർച്ചെയാണ് സംഭവം നടന്നത്.
ആദ്യ പെട്ടിയിൽ 27.47 കിലോഗ്രാം ഭാരമുള്ള 25 സീൽ ചെയ്ത പൊതികളുണ്ടായിരുന്നു, രണ്ടാമത്തെ പെട്ടിയിൽ നിന്ന് 33.03 കിലോഗ്രാം ഭാരമുള്ള 30 പൊതികൾ കൂടി കണ്ടെത്തി.മൊത്തം 60.5 കിലോ കൊക്കെയ്ൻ പിടികൂടി. അന്വേഷണം തുടരുന്നതിനാൽ തയാലിനെ സെന്റ് ക്ലെയർ കൗണ്ടി ജയിലിലടച്ചിരിക്കുകയാണ്.

More Stories from this section

family-dental
witywide