മോദിയെ വാനോളെ പുകഴ്ത്തി ട്രംപ് : ‘മോദി ഒരു മികച്ച നേതാവും കരുത്തനായ വ്യക്തിയും’

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ട്രംപിൻ്റെ വക വാനോളം പ്രശംസ. മോദി 12 വർഷത്തിലേറെയായി അധികാരത്തിലിരിക്കുന്ന ഒരു മികച്ച നേതാവും കരുത്തനായ വ്യക്തിയുമാണെന്ന് ട്രംപ് പറഞ്ഞു.

അധികാരത്തിൻ്റേയും ജന സ്വാധീനത്തിൻ്റേയും കാര്യത്തിലും കർമശേഷിയിലും ലോകത്തിലെ ഏറ്റവും മികച്ച രണ്ടു നേതാക്കൾ മോദിയും ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിങ്ങുമാണെന്നും ട്രംപ് പറഞ്ഞു. താൻ ഇരുവരേയും ഇഷടപ്പെടുന്നു എന്നും ട്രംപ് വ്യക്തമാക്കി. ആക്സിയോസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പരാമർശിച്ചത്. ഇവരെ കുറിച്ച് ഒരു സമിനിയ എടുത്താൽ അനുയോജ്യരായ നടന്മാരെ ഹോളിവുഡിൽ പോലും കണ്ടെത്തൻ സാധിക്കില്ല എന്നുവരെ ട്രംപിൻ്റെ പുകഴ്ത്തൽ നീണ്ടു.

“മോദി വളരെ നല്ലവനാണെന്ന് ഞാൻ കരുതുന്നു. അതെ. അദ്ദേഹം യുദ്ധങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നു, അത് ബുദ്ധിപരമാണ്. അദ്ദേഹത്തിന് 1.5 ബില്യൺ ജനങ്ങളുണ്ട്. . ഇന്ത്യ യഥാർത്ഥത്തിൽ ഏറ്റവും വലുതാണ്. മോദി ഒരു മികച്ച നേതാവാണ്, ഇന്ത്യയുമായി യുഎസ് ധാരാളം ബിസിനസ്സ് നടത്തുന്നുണ്ടെന്നും, അത് മുമ്പ് ഇന്ത്യ നമ്മെ കബളിപ്പിക്കുമായിരുന്നു” എന്നും ട്രംപ് പറഞ്ഞു.

Also Read

More Stories from this section

family-dental
witywide