കുടിയേറ്റ നിയന്ത്രണം, ട്രാന്‍സ്ജെന്‍ഡര്‍ അത്ലറ്റുകള്‍ക്ക് വിലക്ക്…അധികാരമേറ്റാല്‍ ട്രംപ് ആദ്യം ഒപ്പുവയ്ക്കുക ഇക്കാര്യങ്ങളില്‍

വാഷിംഗ്ടണ്‍: പ്രസിഡന്റായി ചുമതലയേറ്റ ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 100-ലധികം എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവെക്കുക എന്നതായിരിക്കും ഡോണള്‍ഡ് ട്രംപിന്റെ അദ്ദേഹത്തിന്റെ അടിയന്തര നീക്കമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അടിയന്തര താരിഫ് നടപ്പാക്കല്‍, കുടിയേറ്റത്തിന് കര്‍ശന നിയന്ത്രണങ്ങള്‍, അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തല്‍, മെക്‌സിക്കോയുമായുള്ള തെക്കന്‍ യുഎസ് അതിര്‍ത്തിയില്‍ ഒരു ദേശീയ അടിയന്തരാവസ്ഥ, ജന്മാവകാശ പൗരത്വം അവസാനിപ്പിക്കല്‍, 2021 യുഎസ് കാപ്പിറ്റല്‍ കലാപകാരികള്‍ക്ക് മാപ്പ് നല്‍കല്‍, വനിതാ കായിക ഇനങ്ങളില്‍ നിന്ന് ട്രാന്‍സ്ജെന്‍ഡര്‍ അത്ലറ്റുകള്‍ക്ക് വിലക്ക്, ലിംഗഭേദം സ്ഥിരീകരിക്കുന്ന എല്ലാ പരിചരണ രീതികളും അവസാനിപ്പിക്കല്‍, വൈവിധ്യവും എണ്ണ ഖനനവും സംബന്ധിച്ച ബൈഡന്‍ ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ റദ്ദാക്കല്‍… അടിയന്തര പ്രാധാന്യത്തോടെ ഇക്കാര്യങ്ങളിലാണ് ട്രംപിന്റെ തീരുമാനം ആദ്യം എത്തുന്നത്.