യു.എസ് പൗരത്വം നേടാന്‍ ട്രംപിന്റെ ഗോള്‍ഡന്‍ കാര്‍ഡ് രജിസ്‌ട്രേഷന്‍ ഒരാഴ്ചക്കുള്ളില്‍; 5 മില്യണ്‍ ഡോളറുണ്ടോ, എങ്കില്‍ അമേരിക്ക സെറ്റ്‌

വാഷിംഗ്ടണ്‍: യുഎസില്‍ സ്ഥിരതാമസത്തിനുള്ള സുപ്രധാന നീക്കമായ ‘ഗോള്‍ഡ് കാര്‍ഡ്’ വിസ പ്രോഗ്രാമിന്റെ രജസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ‘trumpcard.gov’ എന്ന വെബ്സൈറ്റ് ഒരാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ വിശദാംശങ്ങളുമായി പ്രവര്‍ത്തനക്ഷമമാകുമെന്നും പ്രോഗ്രാമില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ആരംഭിക്കാമെന്നും വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക് വ്യക്തമാക്കി.

5 മില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് പകരമായി വിദേശ പൗരന്മാര്‍ക്ക് സ്ഥിര താമസത്തിനും ഒടുവില്‍ പൗരത്വത്തിനും വഴിയൊരുക്കുന്ന ഒരു മാര്‍ഗമാണിത്. മെയ് 21 ന് വാഷിംഗ്ടണ്‍ ഡിസിയില്‍ ആക്‌സിയോസിന്റെ ‘ബില്‍ഡിംഗ് ദി ഫ്യൂച്ചര്‍’ പരിപാടിയിലാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.

ഇപ്പോള്‍ യു.എസിലുള്ള ഇ.ബി-5 ഇമിഗ്രന്റ് ഇന്‍വെസ്റ്റര്‍ വിസക്ക് പകരമാണ് ഗോള്‍ഡ് കാര്‍ഡ് അവതരിപ്പിക്കുന്നത്. 1.8 മില്യന്‍ ഡോളര്‍ അമേരിക്കയിലോ ഇതിന്റെ പകുതി തുക സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലോ നിക്ഷേപിക്കുന്നവര്‍ക്കാണ് ഇ.ബി-5 വിസക്കുള്ള അര്‍ഹത. ഇതിന് പകരം ഇക്കൊല്ലം ഫെബ്രുവരിയിലാണ് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഗോള്‍ഡന്‍ കാര്‍ഡ് നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

അമേരിക്കയില്‍ സ്ഥിരതാമസം ഉറപ്പാക്കുന്ന ഗ്രീന്‍കാര്‍ഡിന് തുല്യമായ പദവി ഇതിലൂടെ ലഭിക്കും. ക്രമേണ ഇവര്‍ക്ക് അമേരിക്കന്‍ പൗരത്വം നല്‍കുകയും ചെയ്യും. ഇതിലൂടെ സമ്പന്നരായ ധാരാളം പേര്‍ യു.എസിലെത്തുമെന്നതാണ് പ്രത്യേകത.

‘ഗോള്‍ഡ് കാര്‍ഡ്’ പരിപാടിക്ക് ഗണ്യമായ വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്നും, ഇത് ദേശീയ കടം കുറയ്ക്കാന്‍ സഹായിക്കുമെന്നും ട്രംപ് ഭരണകൂടം പ്രവചിക്കുന്നു. ഇത് നിലവില്‍ 36 ട്രില്യണ്‍ ഡോളറിലധികം വരും. കുടിയേറ്റ നയത്തില്‍ ഇത്രയും പ്രധാനപ്പെട്ട മാറ്റത്തിന് കോണ്‍ഗ്രസിന്റെ അംഗീകാരം ആവശ്യമാണ്. എന്നാല്‍ ഭീമമായ ഒരു തുക രാജ്യത്തെത്തുമെന്നതിനാല്‍ കോണ്‍ഗ്രസ് തടസം നില്‍ക്കില്ലെന്നാണ് പരക്കെ പറയപ്പെടുന്നത്.

More Stories from this section

family-dental
witywide