റോട്ടേറ്റിങ് ഡെറ്റണേഷൻ റോക്കറ്റ് വിജയകരമായി പരീക്ഷിച്ച് വീനസ് എയറോസ്പേസ്

ആ‍ർ‍‍‌ഡിആ‍ർഇ സംവിധാനം വിജയകരമായി പരീക്ഷിച്ച യുഎസിലെ ആദ്യ സ്ഥാപനമായി വീനസ് എയറോസ്പേസ്. വ്യോമ​ഗതാ​ഗത രം​ഗത്തും ഹൈപ്പ‍‍‍‌ർ സോണിക് ആയുധ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങൾക്ക് സാധ്യത നൽകുന്ന പ്രൊപ്പൽഷൻ സംവിധാനമായ റോട്ടേറ്റിങ് ഡെറ്റണേഷൻ റോക്കറ്റാണ് വിജയകരമായി വീനസ് എയറോസ്പേസ് പരീക്ഷിച്ചത്. ഇതോടെയാണ് ഹൂസ്റ്റൺ കേന്ദ്രമായി പ്രവ‍ത്തിക്കുന്ന സ്റ്റാ‍‍ർട്ട് ആപ്പായ വീനസ് എയറോസ്പേസ് ആ‍ർ‍‍‌ഡിആ‍ർഇ സംവിധാനം വിജയകരമായി പരീക്ഷിച്ച യുഎസിലെ ആദ്യ സ്ഥാപനമായത്.

യുഎസ് സൈന്യം നിലവിൽ ഉപയോ​ഗിക്കുന്ന ഹൈപ്പർ സോണി​ക് സംവിധാനത്തേക്കാൾ 10 മുതൽ 30 ശതമാനം വരെ കാര്യക്ഷമതയുള്ളതും നി‍ർമ്മാണ ചെലവ് കുറഞ്ഞതുമാണ് പുതിയ സംവിധാനം. യുഎസ് പ്രതിരോധ സംവിധാനത്തിന് മാത്രമായി ഒരു എഞ്ചിനും രണ്ട് മണിക്കൂറിനുള്ളിലുള്ള സമുദ്രാന്തരയാത്രയ്ക്കുള്ള വാണിജ്യ എയ‍ർലൈനുകൾക്കായി മറ്റൊരു എഞ്ചിനും എന്നിങ്ങനെ രണ്ട് തരം എഞ്ചിനുകളാണ് വീനസ് വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. വിഷയത്തിൽ സ്ഫോടനാത്കമായത് പരീക്ഷണത്തിന്റെ ഫലമാണെന്നും എഞ്ചിൻ പ്രവ‍ർത്തനത്തിൽ ഡീറ്റോണേഷൻ എന്ന വാക്ക് കടന്ന് വന്നതിനെക്കുറിച്ചും ന്യൂമെക്സികോയിലെ സ്പേസ്പോ‍ർട്ട് അമേരിക്കയിൽ നടന്ന പരീക്ഷണ ശേഷം വീനസിന്റെ സഹസ്ഥാപകൻ ആൻഡ്രൂ ​ഡ​ഗിൾബി വിശദീകരിച്ചു.

റോക്കറ്റ് എഞ്ചിൻ വ്യോ​മ സാങ്കേതികവിദ്യാ മേഖലയിൽ ആർഡിആർഇ വഴി സൃഷ്ടിക്കപ്പെടുന്ന ഉയ‍‍ർന്ന മ‍ർദ്ദത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ബഹിരാകാശ യാത്രികരെ ചന്ദ്രനിൽ എത്തിച്ച അപ്പോളോ റോക്കറ്റ് എഞ്ചിനേക്കാൾ രണ്ട് ശതമാനം കാര്യക്ഷമത കൂടിയാണ് സ്പേസ് എക്സിന്റെ റോക്കറ്റ് എഞ്ചിനെന്നും ഈ കാര്യക്ഷമത വ‍ർധിപ്പിക്കാനായത് ഒരു ദശകത്തെ പ്രയത്നത്തിന് ഒടുവിലാണെന്നും ഇപ്പോഴത്തെ സംവിധാനം കാര്യക്ഷമത 10 ശതമാനം മുതൽ 30 ശതമാനം വരെ വ‍ർദ്ധിപ്പിച്ചതാണെന്നും വൻ കുതിച്ച് ചാട്ടമാണ് ഇതെന്നും ആൻഡ്രൂ ​ഡ​ഗിൾബി പറഞ്ഞു.

ഡീറ്റോണേഷൻ എന്ന പദം എഞ്ചിനിലെ ഇന്ധന ജ്വലനത്തെ സൂചിപ്പിക്കുന്ന വാക്കായാണ് ഉപയോ​ഗിക്കുന്നത്. ശാസ്ത്രീയമായി ഈ വാക്കിന് അർത്ഥം സൂപ്പ‍ർസോണിക് ജ്വലനം എന്നാണ്. ​ഡിഫ്ലാ​ഗ്രേഷൻ എന്നാണ് ഇങ്ങനെ ഇന്ധനം കത്തുന്നതിന് വിളിക്കുന്നത്. അനുയോജ്യമായ സാഹചര്യത്തിൽ തീനാളത്തിന്റെ വേ​ഗത ശബ്ദ വേ​ഗതയേക്കാൾ മുകളിൽ ആയി മാറും. അങ്ങനെയുള്ള ജ്വലനത്തെയാണ് ഡെറ്റോണേഷൻ എന്ന് ശാസ്ത്രീയമായി വിളിക്കുകയെന്നും ആൻഡ്രൂ ​ഡ​ഗിൾബി കൂട്ടിച്ചേർത്തു. നിലവിൽ യുഎസ് പ്രതിരോധ സേനകൾ വാങ്ങുന്ന ഹൈപ്പ‍‍ർ സോണിക് എഞ്ചിനുകളേക്കാൾ പത്ത് മടങ്ങ് വില കുറഞ്ഞായിരിക്കും പുതിയ എഞ്ചിനുകളെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

More Stories from this section

family-dental
witywide