
പല മൃഗങ്ങളും കാട്ടിൽ നിന്ന് നാട്ടിൽ ഇറങ്ങാൻ തുടങ്ങിയതോടെ ലോകമെങ്ങും പ്രശ്നങ്ങൾ നേരിടുന്നുണ്ട്. തെക്കേ അമേരിക്കയിലെ കൗണ്ടിയിലെ ഫ്ലാംസ്റ്റെഡിൽ ഗ്രാമത്തിലുള്ളവരുടെ അവസ്ഥയാണ് മഹാ കഷ്ടം. ആനയോ കടുവയോ ഒന്നുമല്ല അവിടെ വിഷയം, പരുന്താണ്.
കഴിഞ്ഞ നവംബർ മുതൽ പരുന്തിനെ പ്രദേശത്ത് കണ്ടുവരുന്നുണ്ട്. എന്നാൽ ഇവ മനുഷ്യരെ ആക്രമിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളൂ.
ഏതൊരാൾക്കും അപകടസാദ്ധ്യതയുണ്ട്, പക്ഷേ ‘ഉയരമുള്ള പുരുഷന്മാരാണ്’ ഇത്തരം പരുന്തുകളുടെ പ്രിയപ്പെട്ട ഇരയെന്നാണ് വിവരം. ഇതിനോടകം ഒരു ഡസനിലധികം പേരെ പരുന്ത് ആക്രമിച്ചു. പൊതുവെ ബ്രസീൽ, അർജന്റീന, ചിലി, അമേരിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ഈ പക്ഷിയെ കണ്ടുവരുന്നത്. എവിടെ നിന്നാണ് ഇവ ഗ്രാമത്തിലേക്ക് എത്തിയതെന്ന് വ്യക്തമല്ല. ഈ ഗ്രാമത്തിന് ഏതാനും മൈലുകൾ മാത്രം അകലെയുള്ള വിപ്സ്‌നേഡ് മൃഗശാലയിൽ നിന്നാകാം ഈ ഇടത്തരം വലിപ്പമുള്ള പരുന്ത് പുറത്തെത്തിയതെന്നായിരുന്നു ആദ്യം വിചാരിച്ചത്
എന്നാൽ പരുന്ത് തങ്ങളുടേതല്ലെന്ന് മൃഗശാല അറിയിച്ചിട്ടുണ്ട്. മാർച്ച് 2 ന് പ്രദേശവാസിയായ റോയ് ലാംഡൻ ആക്രമിക്കപ്പെട്ടു. പെട്ടെന്ന് പിറകെ നിന്നുള്ള ആക്രമണമായതിനാൽ എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തിന് ആദ്യം മനസിലായില്ല. തുടർന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പരുന്താണ് ആക്രമിച്ചതെന്നുള്ള കാര്യം മനസിലായത്. മിക്കവരുടെയും തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്.















