വിശക്കുന്നവർക്ക് കൈത്താങ്ങ്; ഗ്രേറ്റർ ഷിക്കാഗോ മലയാളി അസോസിയേഷൻ്റെ നേതൃത്വത്തിൽ 27,000 ഭക്ഷണപ്പൊതികൾ സമാഹരിച്ചു

ഷിക്കാഗോ: കഴിഞ്ഞ മൂന്ന് വർഷമായി ചിക്കാഗോയിലെ പൊതുരംഗത്ത് സജീവമായി നിലകൊള്ളുന്ന ഗ്രേറ്റർ ചിക്കാഗോ മലയാളി അസോസിയേഷന്റെ (GCMA) നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വലിയൊരു മാതൃക. “വിശക്കുന്നവർക്ക് ആഹാരം” എന്ന ആശയവുമായി മുന്നോട്ട് പോകുന്ന സംഘടന, 2026 സെപ്റ്റംബർ 10-ന് ഷാംബർഗിലുള്ള ‘ഫീഡ് മൈ സ്റ്റാർവിംഗ് ചിൽഡ്രൻ’ (Feed My Starving Children) എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ച് 27,000 ഭക്ഷണപ്പൊതികൾ സമാഹരിച്ചു.

ഷിക്കാഗോയിലെ മലയാളി സമൂഹത്തിൻ്റെ കൂട്ടായ്മയിൽ നടന്ന ഈ കാരുണ്യ യജ്ഞത്തിൽ ഫൊക്കാന നാഷണൽ ജനറൽ സെക്രട്ടറി സന്തോഷ് നായർ സന്നിഹിതനായിരുന്നു. അദ്ദേഹം മുഴുവൻ സമയവും ഫുഡ് പാക്കിംഗ് പ്രവർത്തനങ്ങളിൽ പങ്കാളിയായി സന്നദ്ധ പ്രവർത്തകർക്ക് വലിയൊരു ഊർേജമായി മാറി.

GCMA ചാരിറ്റി കോർഡിനേറ്റർ ടോമി മെതിപ്പാറ, സുഭാഷ് ജോർജ്, പ്രസിഡന്റ് ജിതേഷ് ചുങ്കത്ത്, സെക്രട്ടറി സേവ്യർ ജോൺ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

തുടർന്നും നിരവധി ആതുര സേവന പദ്ധതികളുമായി മുന്നോട്ട് പോകാൻ ഗ്രേറ്റർ ചിക്കാഗോ മലയാളി അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. ഈ വർഷം തന്നെ കൂടുതൽ ‘ഫീഡ് ദി ഹങ്കർ’ പ്രോഗ്രാമുകൾ, ‘അഡോപ്റ്റ് എ ഹൈവേ’ തുടങ്ങിയ കമ്മ്യൂണിറ്റി ഓറിയെന്റഡ് പരിപാടികൾ നടപ്പാക്കുമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു.

സംഘടനയുടെ വിവിധ കലാ, കായിക, സാംസ്കാരിക, കാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ താല്പര്യമുള്ള മലയാളികൾ ഭാരവാഹികളുമായി ബന്ധപ്പെടുക:

ബന്ധപ്പെടേണ്ട നമ്പർ: സെക്രട്ടറി സേവ്യർ ജോൺ – 312 391 6767

27,000 food packets were collected under the leadership of the Greater Chicago Malayali Association.

More Stories from this section

family-dental
witywide