ഓസ്റ്റിന് സമീപം വിമാനം തകർന്ന് അഞ്ച് മരണം; പിക്കിൾബോൾ താരങ്ങളുടെ യാത്ര ദുരന്തത്തിൽ കലാശിച്ചു

ഓസ്റ്റിൻ (ടെക്‌സാസ്): ടെക്‌സാസിലെ വിംബർലിയിൽ ഉണ്ടായ വിമാനാപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. അമറില്ലോയിൽ നിന്ന് ന്യൂ ബ്രൗൺഫെൽസിലേക്ക് പോവുകയായിരുന്ന സെസ്‌ന 421സി എന്ന ഇരട്ട എഞ്ചിൻ ചെറുവിമാനമാണ് തകർന്നുവീണത്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു ദാരുണമായ ഈ സംഭവം.

അമറില്ലോ പിക്കിൾബോൾ ക്ലബ്ബിലെ അംഗങ്ങളായ അഞ്ച് താരങ്ങളാണ് അപകടത്തിൽപ്പെട്ടത്. സെറൻ വിൽസൺ, ബ്രൂക്ക് സ്കൈപാല, സ്റ്റേസി ഹെഡ്രിക്, ഗ്ലെൻ ആപ്ലിംഗ്, ഹെയ്ഡൻ ഡിലാർഡ് എന്നിവരാണ് മരിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ന്യൂ ബ്രൗൺഫെൽസിൽ നടക്കാനിരുന്ന പിക്കിൾബോൾ ടൂർണമെൻ്റിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്.

അമറില്ലോയിൽ നിന്ന് പറന്നുയർന്ന വിമാനം ലക്ഷ്യസ്ഥാനത്തിന് തൊട്ടടുത്ത് എത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ജനവാസമില്ലാത്ത മേഖലയിലെ മരങ്ങൾക്കിടയിലേക്ക് അതിവേഗത്തിൽ ഇടിച്ചിറങ്ങുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന് ഉടൻ തന്നെ തീപിടിച്ചു. രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും വിമാനം പൂർണ്ണമായും കത്തിനശിച്ചിരുന്നു. വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

അപകടത്തിൻ്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും, നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മോശം കാലാവസ്ഥയോ എഞ്ചിൻ തകരാറോ ആണോ അപകടത്തിന് പിന്നിലെന്ന് അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്. പിക്കിൾബോൾ കായിക മേഖലയിൽ പ്രശസ്തരായ അഞ്ച് താരങ്ങളുടെ അപ്രതീക്ഷിത വേർപാട് അമറില്ലോയിലെ പ്രാദേശിക സമൂഹത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തി.

5 dead after small plane crashes near Austin

More Stories from this section

family-dental
witywide