ഒമാൻ കടലിടുക്കിൽ സഞ്ചരിക്കവേ ചരക്ക് കപ്പലിനുനേരെ ആക്രമണം. കപ്പലിന് നേരെ രണ്ടുതവണ അജ്ഞാത കേന്ദ്രങ്ങളിൽനിന്ന് ആക്രമണം ഉണ്ടായതായാണ് റിപ്പോർട്ട്. ആക്രമണത്തെത്തുടർന്ന് കപ്പലിൽ വൻ തീപിടിത്തം ഉണ്ടായതായും കപ്പലിനെ സഹായിക്കാൻ പാകിസ്താൻ നാവികസേനയുടെ കപ്പൽ എത്തിയതായും യുണൈറ്റഡ് കിങ്‌ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു.
അതേസമയം, കടലിലൂടെ തൊടുത്തുവിട്ട രണ്ട് അജ്ഞാത വസ്തുക്കളാണ് കപ്പലിൽ പതിച്ചതെന്നാണ് പ്രാഥമിക വിവരം. ഒമാനിലെ റാസ് അൽ ഹദ്ദിൽനിന്ന് ഏകദേശം 112 നോട്ടിക്കൽ മൈൽ തെക്ക് കിഴക്ക് ഭാഗത്തായാണ് സംഭവം നടന്നത്. എന്നാൽ, ഏതുരാജ്യത്തിന്റെ കപ്പൽ ആണെന്നോ, ആക്രമണത്തിന് പിന്നിൽ ആരാണെന്നോ, എന്ത് തരത്തിലുള്ള ആയുധങ്ങളാണ് ഉപയോഗിച്ചതെന്നോ ഉള്ള കാര്യം വ്യക്തമായിട്ടില്ല.
A bulk carrier has been struck by two unidentified projectiles in the Gulf of Oman, the United Kingdom Maritime Trade Operations agency has said.











