ഫാ. ജോസ് കണ്ടത്തിക്കുടി അനുസ്മരണവും ചാരിറ്റി ഡിന്നറുംപ്രൗഡോജ്ജ്വലമായി നടത്തി

ന്യൂയോര്‍ക്ക്: കാല്‍നൂറ്റാണ്ടിലധികം അമേരിക്കയിലെ സിറോ മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി സേവനം ചെയ്ത റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ രണ്ടാമത് അനുസ്മരണവും ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷന്റെ ധനശേഖരണാര്‍ത്ഥം ഒരുക്കിയ ചാരിറ്റി ഡിന്നറും” നവംബര്‍ 14 ശനിയാഴ്ച വൈകുന്നേരം പ്രൗഡോജ്ജ്വലമായി നടന്നു.

ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ബ്രോങ്ക്‌സ് സെയിന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ നാല് മണിക്ക് നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് റവ. ഫാ. തദേവൂസ് അരവിന്ദത്ത് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന, റവ. ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍, റവ. ഫാ. ജോണി ചെങ്ങളാന്‍ എന്നിവര്‍ സഹ കാര്‍മ്മികരും ആയിരുന്നു. തുടര്‍ന്നു പാരിഷ് ഹാളില്‍ നടന്ന ജോസച്ചന്‍ അനുസ്മരണത്തില്‍ റവ. ഫാ. തദേവൂസ് അരവിന്ദത്ത് മുഖ്യ പ്രഭാഷണം നടത്തി. റവ. ഫാ. കുര്യാക്കോസ് വടാന, റവ. ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍, റവ. ഫാ. ജോണി ചെങ്ങളാന്‍ എന്നിവരും ജോസച്ചന്റെ
സേവനങ്ങളെ അനുസ്മരിച്ചു.

അതോടൊപ്പം, ക്രിസ്തീയ ഭക്തിഗാന ശാഖക്ക് അമൂല്യമായ സംഭാവനകള്‍ നല്‍കിയ ഫാ. തദേവൂസ് അരവിന്ദത്തിനെ ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷന്‍ ആദരിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷോളി കുമ്പിളുവേലി സ്വാഗതവും, സെക്രട്ടറി ബിജു കാപ്പുകാട്ട് നന്ദിയും പറഞ്ഞു. ട്രഷറര്‍ ജോസഫ് കാഞ്ഞമല ഫിനന്‍സ് ആന്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഇക്കൊല്ലം ചാരിറ്റി ഡിന്നറിലൂടെ സമാഹരിക്കുന്ന തുക ഫാ. ജോസ് കണ്ടത്തിക്കുടിയുടെ മാതൃരൂപതയായ മാനന്തവാടി രൂപതയുടെ കീഴിലുള്ള സെയിന്റ് ജോസഫ് ഹോസ്പിറ്റലില്‍ ബ്ലഡ് സ്റ്റോറേജ് ഫെസിലിറ്റി തുടങ്ങുന്നതിനു ഉപയോഗിക്കും. സെയിന്റ് ജോസഫ് ഹോസ്പിറ്റലിന്റെ മുന്‍ ഡയറക്ടര്‍ കൂടിയാണ് ഫാ. ജോസ് കണ്ടത്തിക്കുടി.

ജോസച്ചന്‍ സേവനം അനുഷ്ഠിച്ച അതേ ഹോസ്പിറ്റലില്‍ തന്നെ ആദ്യ പ്രോജക്ട് ചെയ്യാന്‍ സാധിക്കുന്നതില്‍ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്നു ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. കൂടാതെ മറ്റു പ്രോജക്ടുകളും ആലോചനയില്‍ ഉണ്ട്. അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍നിന്നും ജോസച്ചനെ സ്‌നേഹിക്കുന്ന നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ചടങ്ങിന്റെ മോടികൂട്ടി.

പരിപാടികള്‍ക്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഷോളി കുമ്പിളുവേലി (ചെയര്‍മാന്‍), ബിജു കാപ്പുകാട്ട് (സെക്രട്ടറി), ജോസഫ് കാഞ്ഞമല സിപിഎ (ട്രഷറര്‍), ടോം പെരുമ്പായില്‍, ബാബു ജോസഫ് സി.പി.എ. ജേക്കബ് ചൂരവടി, പൈലപ്പന്‍ കണ്ണൂക്കാടന്‍, ടോം വി. തോമസ്, ലാലി കളപ്പുരക്കല്‍, ഷേര്‍ലി അടാട്ട്, ജോണ്‍ വാളിപ്ലാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ധന്യമായ ഓര്‍മ്മയും പൈതൃകവും വരുംതലമുറയ്ക്ക് പ്രചോദനമാകും വിധം നിലനിര്‍ത്തുന്നതിനുവേണ്ടി രൂപീകരിച്ച ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷന്‍, ദൈവ വിളികള്‍ പ്രോത്സാഹിപ്പിക്കുക, വൈദിക വിദ്യാര്‍ത്ഥികളെ സഹായിക്കുക, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പഠന സഹായം എത്തിക്കുക, അതുപോലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികള്‍ക്ക്, പ്രത്യേകിച്ച് വൃക്ക രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നു.

നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസഷനായി ഡിപ്പാര്‍ട്‌മെന്റ് ഓഫ് സ്റ്റേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷനു 501(സി) (3)സ്റ്റാറ്റസും ലഭിച്ചിട്ടുണ്ട്.
ഫൗണ്ടേഷന്റെ ഔപചാരികമായ ഉദ്ഘാടനം, ജോസച്ചന്റെ ഒന്നാം ചരമവാര്‍ഷിക ആചരണത്തില്‍ വച്ച് ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ടാണ് നിര്‍വ്വഹിച്ചത്.

ഫൗണ്ടേഷനേപ്പറ്റി കൂടുതൽ അറിയുവാനും, സഹകരിക്കുവാനും
താൽപ്പര്യമുള്ളവർ ഡയറക്ടർ ബോർഡ് അംഗങ്ങളുമായി
ബന്ധപ്പെടുക : 914 330 6340, fjkfoundation@gmail.com

A memorial event for Fr. Jose Kandathikkudi and a charity dinner were held.

More Stories from this section

family-dental
witywide