ട്രംപിന് ഫിലിപ്പീൻസിൻ്റെ സ്നേഹവിരുന്ന്; ഹോട്ടൽ മുറിയിലേക്ക് ‘ജോളിബീ’ ഫ്രൈഡ് ചിക്കൻ അയച്ച് ഫിലിപ്പീൻസ് പ്രസിഡന്റ്

മനില: ചൈന സന്ദർശനത്തിന് മുന്നോടിയായി ഫിലിപ്പീൻസിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അവിസ്മരണീയമായ ആതിഥ്യമൊരുക്കി ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് “ബോങ്‌ബോങ്” മാർക്കോസ്. ട്രംപിനും സംഘത്തിനും രാത്രിയിലെ ലഘുഭക്ഷണമായി ഫിലിപ്പീൻസിന്റെ സ്വന്തം ഭക്ഷണശാല ശൃംഖലയായ ‘ജോളിബീ’യുടെ പ്രശസ്തമായ ഫ്രൈഡ് ചിക്കനാണ് പ്രസിഡന്റ് മാർക്കോസ് എത്തിച്ചു നൽകിയത്.

ഫിലിപ്പീൻസിലെ പ്രസിഡൻഷ്യൽ കൊട്ടാരമായ മലാകാനാങ് പാലസിൽ എത്തിയ ട്രംപിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ചുവപ്പ് പരവതാനി വിരിച്ചായിരുന്നു സ്വീകരണം. അതോടൊപ്പം സ്വീകരണ ചടങ്ങിൽ 21 ആചാരവെടികളും സൈനിക ബാൻഡ് മേളവും നടന്നു. തുടർന്ന് ഇരു നേതാക്കളും ഉഭയകക്ഷി ചർച്ചകളിലും ഔദ്യോഗിക ഉച്ചഭക്ഷണ വിരുന്നിലും പങ്കെടുത്തു.

ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കിടെ ട്രംപിന്റെ സന്ദർശനം വളരെ ഹ്രസ്വമായിപ്പോയതിൽ മാർക്കോസ് നിരാശ പ്രകടിപ്പിച്ചു. സന്ദർശനം ചുരുങ്ങിയ ദിവസത്തേക്കായതിനാൽ ട്രംപിനും യുഎസ് പ്രതിനിധി സംഘത്തിനും “മനിലയുടെ രുചി” അനുഭവിച്ചറിയാൻ താൻ ആഗ്രഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

“ഇന്നലെ രാത്രി നിങ്ങൾക്കും സംഘത്തിനും ലഘുഭക്ഷണമായി കുറച്ച് ‘ജോളിബീ’ എത്തിച്ചു നൽകാൻ ഞാൻ എന്റെ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. ഫിലിപ്പീൻസിലെ ഏറ്റവും ജനപ്രിയമായ ഭക്ഷണശാല ശൃംഖലയാണിത്. ഇവരുടെ പ്രധാന വിഭവങ്ങളിലൊന്നായ ഫ്രൈഡ് ചിക്കൻ, ജനപ്രീതിയുടെ കാര്യത്തിൽ അമേരിക്കയിൽ കെ.എഫ്.സിയെ പോലും മറികടന്നു എന്നതിൽ ഞങ്ങൾക്ക് വലിയ അഭിമാനമുണ്ട്,” മാർക്കോസ് ട്രംപിനോട് പറഞ്ഞു. “ഓ, കൊള്ളാം, അത് ഗംഭീരമായിരിക്കുന്നു” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ആസിയാൻ ഉച്ചകോടി സമാപിക്കുന്നതിനിടെ ഇന്നലെയാണ് ട്രംപ് മനിലയിൽ എത്തിയത്. അദ്ദേഹത്തിന് പങ്കെടുക്കാൻ വേണ്ടി സംഘാടകർ ഉച്ചകോടി ഒരാഴ്ചത്തേക്ക് മാറ്റി വെച്ചിരുന്നെങ്കിലും, അദ്ദേഹം പുറത്തെ പൊതുയോഗങ്ങളിൽ പങ്കെടുത്തില്ല. പകരം മറ്റ് ലോകനേതാക്കൾ ട്രംപ് താമസിക്കുന്ന ഹോട്ടലിലെത്തി അദ്ദേഹത്തെ സന്ദർശിക്കുകയായിരുന്നു.

A warm gesture from the Philippines to Trump; Philippine President sends ‘Jollibee’ fried chicken to his hotel room.

More Stories from this section

family-dental
witywide