ആയിരക്കണക്കിന് അടി താഴ്ചയുള്ള പാറയിടുക്കിൽ ഒരൊറ്റക്കാലിൽ 15 മണിക്കൂർ; മലകയറ്റക്കാരന് അത്ഭുതരക്ഷപെടുത്തൽ

മാമത്ത് ലേക്സ് (കാലിഫോർണിയ): സിറ നെവാദ മലനിരകളിൽ മലകയറ്റത്തിനിടയിൽ വഴിതെറ്റി മരണത്തെ മുഖാമുഖം കണ്ട മലകയറ്റക്കാരനെ 15 മണിക്കൂർ നീണ്ട അതിസാഹസികമായ രക്ഷാപ്രവർത്തനത്തിലൂടെ സന്നദ്ധപ്രവർത്തകർ രക്ഷപെടുത്തി. കാലിഫോർണിയയിലെ മാമത്ത് ലേക്സിന് സമീപമുള്ള കുത്തനെയുള്ള മലയിടുക്കിലാണ് റോബ് മാർട്ടിൻ എന്ന മലകയറ്റക്കാരൻ കുടുങ്ങിയത്. മോണോ കൗണ്ടി ഷെരീഫ് സെർച്ച് ആൻഡ് റെസ്ക്യൂ ടീമിൻ്റെ നാലംഗ സന്നദ്ധപ്രവർത്തകരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

ആയിരക്കണക്കിന് അടി താഴ്ചയുള്ള മലയിടുക്കിലെ വെറും ആറിഞ്ച് (15 സെന്റീമീറ്റർ) മാത്രം വീതിയുള്ള ഒരു ചെറിയ പാറത്തുമ്പിലാണ് റോബ് മാർട്ടിൻ നിലയുറപ്പിച്ചിരുന്നത്. ഇതിൽ ഒരു കാൽ മാത്രമാണ് അദ്ദേഹത്തിന് പൂർണ്ണമായി ഉറപ്പിച്ചു നിർത്താൻ കഴിഞ്ഞിരുന്നത്. തളർച്ച ഒഴിവാക്കാൻ കാലുകൾ മാറിമാറി കുടഞ്ഞും മാറ്റിവെച്ചുമാണ് അദ്ദേഹം മണിക്കൂറുകളോളം ജീവൻ നിലനിർത്തിയത്. നേരിയൊരു വീഴ്ച പോലും തൽക്ഷണ മരണത്തിന് കാരണമാകുമായിരുന്ന അതീവ അപകടകരമായ സാഹചര്യമായിരുന്നു അവിടെയുണ്ടായിരുന്നതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.

താഴേക്ക് ഭീമമായ താഴ്ചയുള്ളതിനാൽ ഒട്ടും സമയം കളയാനില്ലാത്തതായിരുന്നു രക്ഷാപ്രവർത്തകർ നേരിട്ട പ്രധാന വെല്ലുവിളി. എന്നാൽ റോബ് മാർട്ടിൻ്റെ അസാധാരണമായ മാനസികബലവും ജീവിക്കാനുള്ള തീവ്രമായ ആഗ്രഹവുമാണ് രക്ഷാപ്രവർത്തനം വിജയകരമാക്കാൻ സഹായിച്ചതെന്ന് റെസ്ക്യൂ ടീം വക്താവ് മിച്ചൽ ക്വൈറിംഗ് വ്യക്തമാക്കി. ഏതൊരു പ്രതിസന്ധിയിലും തളരാതെ, രക്ഷാമാർഗ്ഗം കണ്ടെത്തുന്നത് വരെ പോരാടാൻ അദ്ദേഹം കാണിച്ച ധീരതയെ രക്ഷാപ്രവർത്തകർ അഭിനന്ദിച്ചു. സാൻ ഫ്രാൻസിസ്കോയ്ക്ക് 200 മൈൽ കിഴക്കുള്ള സിറ നെവാദ മേഖലയിൽ ഇത്തരം സങ്കീർണ്ണമായ രക്ഷാപ്രവർത്തനങ്ങൾ നടത്തി ദീർഘകാല പരിചയമുള്ളവരാണ് ഈ സന്നദ്ധസംഘം.

A mountaineer who lost his way and faced death while climbing in the Sierra Nevada mountains was rescued by volunteers in a 15-hour

More Stories from this section

family-dental
witywide