ബോയിംഗ് 737 മാക്സ് ദുരന്തം: മരിച്ച യുവതിയുടെ കുടുംബത്തിന് 49.5 മില്യൺ ഡോളർ നഷ്ടപരിഹാരം അനുവദിച്ച് അമേരിക്കൻ കോടതി

ന്യൂയോർക്ക്: 2019-ലെ ബോയിംഗ് 737 മാക്സ് വിമാനാപകടത്തിൽ മരിച്ച 24-കാരിയായ അമേരിക്കൻ യുവതി സാമ്യ സ്റ്റുമോയുടെ കുടുംബത്തിന് 49.5 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ അമേരിക്കൻ ജൂറി വിധിച്ചു. 2019 മാർച്ചിൽ എത്യോപ്യൻ എയർലൈൻസ് വിമാനാപകടത്തിൽ മരിച്ച സാമ്യ സ്റ്റുമോയുടെ കുടുംബാംഗങ്ങളാണ് കേസ് ഫയൽ ചെയ്തത്. ആ അപകടത്തിൽ ആകെ 157 പേരാണ് മരിച്ചത്.

ഏകദേശം രണ്ട് മണിക്കൂർ നീണ്ട ആലോചനയ്ക്ക് ശേഷം ഷിക്കാഗോ ജൂറി, ഹർജിക്കാർക്ക് ഉണ്ടായ ആകെ നഷ്ടം 49.5 മില്യൺ ഡോളറാണ് എന്ന് കണ്ടെത്തി. വിമാനാപകടവുമായി ബന്ധപ്പെട്ട ഭൂരിഭാഗം സിവിൽ കേസുകളും കോടതിക്ക് പുറത്തുവെച്ച് ഒത്തുതീർപ്പാക്കിയിരുന്നെങ്കിലും, സ്റ്റുമോയുടെ കുടുംബവും ബോയിംഗും തമ്മിൽ വിചാരണയ്ക്ക് മുമ്പ് ധാരണയിലെത്താനായിരുന്നില്ല. തുടർന്ന് കേസ് വിചാരണ തിങ്കളാഴ്ച ആരംഭിച്ചിക്കുകയായിരുന്നു.

ലയൺ എയർ ഫ്ലൈറ്റ് 610-ലും എത്യോപ്യൻ എയർലൈൻസ് ഫ്ലൈറ്റ് 302-ലും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരോടും ഞങ്ങൾ ദുഃഖം രേഖപ്പെടുത്തുന്നു എന്ന് ബോയിംഗ് പ്രസ്താവനയിൽ അറിയിച്ചു. മിക്ക കേസുകളും ഒത്തുതീർപ്പാക്കിയെങ്കിലും, കുടുംബങ്ങൾക്ക് കോടതിമാർഗം തേടാനുള്ള അവകാശമുണ്ട്. അതിനെ ഞങ്ങൾ ബഹുമാനിക്കുന്നു എന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.

സാമ്യ സ്റ്റുമോ അനുഭവിച്ച ദുരിതത്തിന് 21 മില്യൺ ഡോളറും, കുടുംബത്തിന് അവരുടെ മകളുടെ സാന്നിധ്യം നഷ്ടമായതിന്റെ പേരിൽ 16.5 മില്യൺ ഡോളറും, കുടുംബത്തിന്റെ ദുഃഖത്തിന് 12 മില്യൺ ഡോളറുമാണ് ജൂറി അനുവദിച്ചത്. സാമ്യ സ്റ്റുമോയുടെ കുടുംബത്തെ പ്രതിനിധീകരിച്ച ക്ലൈൻ & സ്പെക്ടർ നിയമസ്ഥാപനമാണ് ഇക്കാര്യം അറിയിച്ചത്.

ആഫ്രിക്കയിലും ഏഷ്യയിലും ആരോഗ്യസേവനങ്ങളുടെ ലഭ്യത വർധിപ്പിക്കാൻ പ്രവർത്തിച്ചിരുന്ന ‘തിങ്ക്‌വെൽ’ എന്ന എൻജിഒയുടെ ആദ്യ നിയമനത്തിനായി കെനിയയിലേക്ക് പോകുന്നതിനിടെയായിരുന്നു സാമ്യയുടെ മരണം. അഡിസ് അബാബയിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ വിമാനം തകർന്നു വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. ഇതിന് ഏകദേശം നാല് മാസങ്ങൾക്ക് മുമ്പ് ഇൻഡോനേഷ്യയിൽ ലയൺ എയർ വിമാനവും തകർന്നിരുന്നു. ഇരുവിമാനാപകടങ്ങളിലുമായി ആകെ 346 പേരാണ് മരിച്ചത്.

A US jury awarded $49.5 million in damages on Wednesday to the family of a 24-year-old American who perished in a 2019 Boeing 737 MAX crash.

More Stories from this section

family-dental
witywide