മിസിസിപ്പി നദിയിൽ ക്രൂയിസ് കപ്പലും ടാങ്കറും കൂട്ടിയിടിച്ച് അപകടം

ന്യൂ ഓർലിയൻസ്: അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ ന്യൂ ഓർലിയൻസ് തുറമുഖത്തിന് സമീപം മിസിസിപ്പി നദിയിൽ ക്രൂയിസ് കപ്പലും ടാങ്കറും കൂട്ടിയിടിച്ച് അപകടം. നവംബർ 13 വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം റിപ്പോർട്ട് ചെയ്തത്.American Cruise Lines-ന്റെ American Heritage എന്ന റിവർ ക്രൂയിസ് കപ്പലിൽ Atlantic Asphalt എന്ന ടാങ്കർ ഇടിക്കുകയായിരുന്നു. അപകടസമയത്ത് യാത്രക്കാരും ജീവനക്കാരുമടക്കം 129 പേർ ക്രൂയിസ് കപ്പലിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

ടാങ്കറിന്റെ ഇടിയുടെ ആഘാതത്തിൽ ക്രൂയിസ് കപ്പൽ വശത്തേക്ക് മറിഞ്ഞതോടെ വലിയ രക്ഷാപ്രവർത്തനം ആരംഭിച്ചു. യാത്രക്കാരിൽ ചിലർ വെള്ളത്തിലേക്ക് വീണതായും റിപ്പോർട്ടുകളുണ്ട്. യുഎസ് കോസ്റ്റ് ഗാർഡും പ്രാദേശിക അടിയന്തര രക്ഷാസേനകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം 32 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കപ്പലിലുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്തിയെന്നും അധികൃതർ അറിയിച്ചു.

അതേസമയം, ടാങ്കറിന് നിയന്ത്രണം നഷ്ടപ്പെട്ടതാണോ അപകടത്തിന് കാരണമായതെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്. കൂട്ടിയിടിയുടെ യഥാർത്ഥ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അമേരിക്കയിലെ പ്രധാന ജലഗതാഗത മാർഗങ്ങളിലൊന്നായ മിസിസിപ്പി നദിയിൽ നടന്ന ഈ അപകടം നദിയിലൂടെയുള്ള ചരക്കുകപ്പലുകളുടെയും വിനോദസഞ്ചാര കപ്പലുകളുടെയും സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തിയിരിക്കുകയാണ്.

Accident as river cruise ship and tanker collide on the Mississippi River

More Stories from this section

family-dental
witywide