ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിലെ ഷോപ്പിങ് മാളിൽ പാർട്ടിക്കിടെ ഉണ്ടായ വെടിവയ്പ്പിൽൽ രണ്ട് പേർ കൊല്ലപ്പെട്ടതായി പൊലീസ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നോർത്രിഡ്ജിന് സമീപമുള്ള മാളിൽ വെടിവയ്പ്പുണ്ടായത്.
രാത്രി 11 മണിയോടെ മാളിൽ വലിയ പാർട്ടി നടക്കുന്നതായി ലഭിച്ച 911 സന്ദേശത്തെ തുടർന്ന് ലോസ് ആഞ്ചലസ് പൊലീസ് സ്ഥലത്തെത്തി. ഇതിനിടെ ഉദ്യോഗസ്ഥർ വെടിയൊച്ച കേൾക്കുകയായിരുന്നു. രണ്ട് പേർ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടോയെന്ന് വ്യക്തമല്ല.
വെടിവയ്പ്പിന് പിന്നാലെ നിരവധി പേരെ പൊലീസ് കൈവിലങ്ങണിയിച്ച് സ്ഥലത്തുനിന്ന് മാറ്റുന്നതായി ദൃശ്യങ്ങളിൽ കാണപ്പെട്ടു. ശനിയാഴ്ച പുലർച്ചെവരെ സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചിട്ടില്ല. പ്രതിയെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
According to police, At least two people were killed Friday in a shooting at a Los Angeles strip mall.












