പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട രീതി ഇതല്ലെന്നും അടിച്ചമർത്തുന്നത് രാജ്യത്തിൻ്റെ ഭാവി തന്നെയാണെന്നും വ്യക്തമാക്കി സിജെപി സമരത്തിന് ഐക്യദാർഢ്യവുമായി നടൻ ടോവിനോ തോമസ്. രാജ്യന്ത് ഇങ്ങനെയെങ്കിൽ ജനാധിപത്യത്തിലുള്ള വിശ്വാസം ക്രമേണ ഇല്ലാതാകും. ന്യായമായ ലക്ഷ്യത്തിനായി പോരാടുന്നവർക്ക് പൂർണ്ണ ഐക്യദാർഢ്യമെന്നും എൻ്റെ രാഷ്ട്രീയം മാനവികത എന്നും ഇൻസ്റ്റാഗ്രാം കുറിപ്പിൽ ടോവിനോ തോമസ് വ്യക്തമാക്കി.
ശരിയും തെറ്റും ആപേക്ഷികമായിരിക്കാമെങ്കിലും, പക്ഷെ ഒരു സമാധാനപരമായ പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട രീതി തീർച്ചയായും ഇതല്ല. രാജ്യത്തിന്റെ ഭാവി തലമുറ ശബ്ദമുയർത്തുമ്പോൾ അവരെ അടിച്ചമർത്തുന്ന സേനാനീക്കം ഭാവിയെത്തന്നെയാണ് ഇല്ലാതാക്കുന്നതെന്നും ജാതിമത ഭേദമന്യേയുള്ള ഇത്തരം പ്രവൃത്തികൾ ജാതി-മത വിശ്വാസത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തെയാണ് ചോർത്തിക്കളയുന്നതെന്നും ടോവിനോ പറഞ്ഞു.
സമരം ചെയ്ത വിദ്യാർത്ഥികൾ എന്ത് തെറ്റാണ് ചെയ്തതെന്നും, അവർ ഏതെങ്കിലും തരത്തിലുള്ള പൊതുമുതൽ നശീകരണത്തിനോ അക്രമങ്ങൾക്കോ മുതിർന്നോ. വിയോജിപ്പുകൾ രേഖപ്പെടുത്താനുള്ള അവകാശം ജനാധിപത്യത്തോടുള്ള ഭീഷണിയല്ല, മറിച്ച് അതിന്റെ അടിത്തറകളിലൊന്നാണെന്നും എന്റെ രാഷ്ട്രീയം മനുഷ്യത്വമാണ്. എന്റെ വിശ്വാസം സമാധാനമാണ് എന്നും പങ്കുവെച്ചാണ് തന്റെ ഇൻസ്റ്റാഗ്രാം കുറിപ്പ് ടോവിനോ അവസാനിപ്പിക്കുന്നത്.
Actor Tovino Thomas has come out in support of students protesting over alleged irregularities in the NEET examination. Amid the Cockroach Janta Party’s (CJP) protest at Jantar Mantar, Delhi.














