
ടെക്സസ്: റൗലറ്റിലുള്ള ഫിലഡൽഫിയ സഭയുടെ സീനിയർ പാസ്റ്ററും ഐ.സി.പി.എഫ് യുഎസ്എ യുടെ ചെയർമാനുമായ പാസ്‌റ്റർ പി.സി. ജേക്കബിൻ്റെ ഭാര്യ മാതാവ് പുനലൂർ മുല്ലശ്ശേരിൽ പരേതനായ ഒ.വി. മാത്യൂവിന്റെ ഭാര്യ അന്നമ്മ മത്തായി (79) ഡാലസിൽ അന്തരിച്ചു. പത്തനാപുരം പുതുപ്പറമ്പിൽ കുടുംബാഗമാണ് പരേത.
മക്കൾ: റെന്നി ജേക്കബ് (യു.എസ്), ബിനു മാത്യു (ബാംഗ്ലൂർ). മരുമക്കൾ: പാസ്റ്റർ പി.സി ജേക്കബ്, സൂസൻ സാമുവേൽ. കൊച്ചു മക്കൾ: ജെന്നിഫർ, ജെഷുരാൻ പോൾ, ജെസീക്ക, സാക്കറി ജോർജ്, ജോഷ്വ, ഷെയ്ന ജേക്കബ്, നെഹമിയ, റെബേക്ക. ജൂലൈ 10 വെള്ളിയാഴ്ച മെമ്മോറിയൽ സർവീസും തുടർന്ന് ജൂലൈ 11 ശനിയാഴ്‌ച സംസ്‌കാര ശുശ്രൂഷയും ഒക്ലഹോമയിൽ വെച്ച് നടത്തപ്പെടും.
Annamma Mathayi passes away in Dallas













