
റോബിൻ ചമ്പനിയിൽ
ടാമ്പാ: സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ സേക്രഡ് ഫൊറോനാ ദേവാലയത്തിൽ സംഘടിപ്പിച്ച ഇടവക കലാമേള കലാപ്രകടനങ്ങളാലും ജനപങ്കാളിത്തത്താലും ശ്രദ്ധേയമായി. കൂടാരയോഗങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന മത്സരങ്ങളിൽ ഇടവകാംഗങ്ങൾ ആവേശപൂർവം പങ്കെടുത്തു.
നടവിളി, പുരാതനപ്പാട്ട്, മാർതൊമ്മൻ പാട്ട്, ക്നാനായ അച്ചായൻ–അച്ചായത്തി എന്നീ ഇനങ്ങളിലായിരുന്നു മത്സരങ്ങൾ. ക്നാനായ സമുദായത്തിന്റെ സാംസ്കാരിക പൈതൃകവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന വേദിയായി കലാമേള മാറി.
പ്രോഗ്രാം കോർഡിനേറ്റർ സിജോയ് പറപ്പള്ളിയുടെയും കൂടാരയോഗ ഭാരവാഹികളുടെയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഓർലാൻഡോയിൽ നിന്നുള്ള ഫാദർ ലിജോ കൊച്ചുപറമ്പിൽ, സിന്റോ വെട്ടുകല്ലേൽ, ജോസ് ചാമക്കാല എന്നിവർ വിധികർത്താക്കളായി.

മത്സരവിജയികളെ അഭിനന്ദിച്ച ഇടവക വികാരി ഫാദർ ജോസ് ആദോപ്പള്ളിൽ, കലാമേളയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. ഇടവകയുടെ ഐക്യവും കൂട്ടായ്മയും സഹകരണവും വിളംബരം ചെയ്ത കലാമേള ഏവർക്കും അവിസ്മരണീയമായ അനുഭവമായി.
Art Fair at Tampa Sacred Heart Forona Church















